Top

റിലീസിന് ഒരു ദിവസം മാത്രം; 'കെജിഎഫി'ലെ പുതിയ ഗാനമെത്തി

2018ൽ റിലീസ് ചെയ്‌ത കെ ജി എഫ് എന്ന സിനിമയുടെ തുടർച്ചയാണ് കെ ജി എഫ് ചാപ്റ്റർ 2.

13 April 2022 8:36 AM GMT
ഫിൽമി റിപ്പോർട്ടർ

റിലീസിന് ഒരു ദിവസം മാത്രം; കെജിഎഫിലെ പുതിയ ഗാനമെത്തി
X

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം 'കെജിഎഫ് ചാപ്റ്റർ 2'വിലെ പുതിയ ഗാനം റിലീസ് ചെയ്തു. 'സുൽത്താന' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ അഞ്ച് ഭാഷാ പതിപ്പുകളും ഒരുമിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. ലഹരി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

2018ൽ റിലീസ് ചെയ്‌ത കെ ജി എഫ് എന്ന സിനിമയുടെ തുടർച്ചയാണ് കെ ജി എഫ് ചാപ്റ്റർ 2. യാഷ് നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവർക്കും പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

100 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഹോമബിള്‍ ഫിലിംസാണ്. കന്നഡ ഭാഷയിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് കെ ജി എഫ് ചാപ്റ്റർ 2. കന്നഡയ്ക്ക് പുറമെ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യും. കേരളത്തിലെ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് നടൻ പൃഥ്വിരാജാണ്.

ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാന്താണ്. രവി ബസൂര്‍ സംഗീതം. സിനിമയുടെ സംഘട്ടനം ഒരുക്കുന്നത് പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അൻപറിവാണ്. ചിത്രം ഏപ്രിൽ 14ന് റിലീസ് ചെയ്യും.

story highlights: kgf chapter 2 movie new song sulthana released

Next Story