റോക്കിക്ക് പുത്തന്‍ റെക്കോര്‍ഡ്; ദക്ഷിണ കൊറിയയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ കന്നഡ ചിത്രം
ആഗോള തലത്തില്‍ 1200 കോടി രൂപയിലേക്ക് അടുക്കുകയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍
10 May 2022 11:30 AM GMT
ഫിൽമി റിപ്പോർട്ടർ

യഷ് കേന്ദ്രകഥാപാത്രമായെത്തിയ 'കെജിഎഫ് ചാപ്റ്റര്‍ 2' ദക്ഷിണ കൊറിയയില്‍ പ്രദര്‍ശിപ്പിച്ചു. ദക്ഷിണ കൊറിയയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ കന്നഡ ചിത്രം എന്ന റെക്കോര്‍ഡും ഇതോടെ കെജിഎഫിന് സ്വന്തമായിരിക്കുകയാണ്.
ആഗോള തലത്തില്‍ 1200 കോടി രൂപയിലേക്ക് അടുക്കുകയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍. ആമിര്‍ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷനും ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി കെജിഎഫ്: ചാപ്റ്റര്‍ 2 മാറിയിരിക്കുകയാണ്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ്: ചാപ്റ്റര്‍ 2 ഏപ്രില്‍ 14നാണ് തിയേറ്ററുകളില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ പ്രകമ്പനം സൃഷ്ടിച്ച ചിത്രം അതിലും കോളിളക്കാമാണ് തീര്‍ക്കുന്നത്. കെജിഎഫ്: ചാപ്റ്റര്‍ 2 25 ദിവസം കൊണ്ട് ലോകമെമ്പാടുമായി 1154.80 കോടി രൂപ കളക്ഷന്‍ നേടി ബോക്സ് ഓഫീസില്‍ ഇടം നേടിയിരുന്നു. ഇതേ കളക്ഷന്‍ തുടര്‍ന്നാല്‍ അടുത്ത വാരാന്ത്യത്തിനുള്ളില്‍ ചിത്രം 1200 കോടി രൂപ പിന്നിടും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
യഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
Story Highlights; KGF Chapter 2 is the first Kannada film to be screened in South Korea
- TAGS:
- KGF2
- KGF Chapter 2
- Yash
- south korea