Top

'പ്രകാശ് രാജ് കമ്മി, തിയേറ്റര്‍ തകര്‍ക്കും, ആരും കാണില്ല'; അന്ന് ഉയര്‍ന്ന ഭീഷണികളെ തൂഫാനടിച്ച് കെജിഎഫ് കുതിപ്പ്

നടൻ പ്രകാശ് രാജ് തീവ്ര ഇടതുപക്ഷ വക്താവാണ് എന്നും ഇടതുപക്ഷ പിന്തുണയോടെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണം

21 April 2022 11:46 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രകാശ് രാജ് കമ്മി, തിയേറ്റര്‍ തകര്‍ക്കും, ആരും കാണില്ല; അന്ന് ഉയര്‍ന്ന ഭീഷണികളെ തൂഫാനടിച്ച് കെജിഎഫ് കുതിപ്പ്
X

വിവാദങ്ങൾക്കിടയിലും കെജിഎഫ് ചാപ്റ്റർ 2 ചരിത്ര വിജയം നേടിയിരിക്കുകയാണ്. ആഗോള സിനിമയിൽ 700 കോടിയിലേക്ക് സിനിമയുടെ മൂല്യം ഉയരുകയാണ്. ഇന്ത്യക്കകത്തും പുറത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സിനിമയ്ക്ക് ലഭിച്ച പിന്തുണ പോലെ തന്നെ ഒരു ഘട്ടത്തിൽ കെജിഎഫ് 2 ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി നിരവധിപേർ എത്തിയിരുന്നു. പ്രകാശ് രാജിനെ ചിത്രത്തിൽ ഉൾപ്പെടുത്തിയതിനായിരുന്നു കർണാടകയിൽ നിന്ന് പ്രതിഷേധവും ഭീഷണിയും ഉയർന്നത്. പ്രകാശ് രാജിനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയില്ലങ്കിൽ സിനിമ ആരും കാണില്ല എന്നും, അതല്ല എങ്കിൽ ചിത്രം ബഹിഷ്കരിക്കണം എന്നുമാണ് പ്രതികരണങ്ങൾ ഉയർന്നത്. എന്നാൽ ഈ പ്രതിഷേധങ്ങളെ ഒക്കെ കാറ്റിൽ പറത്തിക്കൊണ്ടാണ് 'കെജിഎഫ് ചാപ്റ്റർ 2'കന്നഡ സിനിമയിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ആയി മാറിയത്.

നടൻ പ്രകാശ് രാജ് തീവ്ര ഇടതുപക്ഷ വക്താവാണ് എന്നും ഇടതുപക്ഷ പിന്തുണയോടെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണം. കൂടാതെ താരത്തിന് നേരെ അസഭ്യ ഭാഷകളിലൂടെ വിമർശിക്കുകയും പ്രകാശ് രാജ് അഭിനയിക്കുകയാണെങ്കിൽ തിയേറ്ററുകൾ തല്ലി തകർക്കും എന്ന തരത്തിലുളള ഭീഷണികളും മുഴക്കിയിരുന്നു. കേന്ദ്ര സർക്കാരിനെതിരെ താരം നടത്തിയ പല വിവാദ പരാമർശങ്ങളാണ് ചിത്രത്തിൽ നിന്ന് താരത്തിനെ മാറ്റണം എന്ന് പറയാൻ കാരണമായത്.

പ്രകാശ് രാജിന്റെ സാന്നിധ്യം കർണാടകയിലുള്ള ആരാധകരെ അസ്വസ്ഥരാക്കുന്നു എന്നും അതുകൊണ്ട് തന്നെ കെജിഎഫ് 2 കാണില്ല എന്ന പ്രതിജ്ഞ എടുത്തതായും പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. യഷിന്റെ ആരാധകർ പോലും ഈ ബഹിഷ്‌കരണത്തിന് പിന്തുണയുമായി എത്തികായും ചെയ്തു.

പ്രകാശ് രാജിനെതിരെ മുൻപ് വന്ന ചില ഭീഷണികൾ ഇങ്ങനെ






പ്രമുഖ നടൻ അനന്ത് നാഗിന് പകരം പ്രകാശ് രാജിനെ കൊണ്ടുവരേണ്ട ആവശ്യം ഇല്ലായിരുന്നു എന്നും മറുവശത്ത് വാദം ഉയർന്നു. എന്നാൽ പ്രകാശ് രാജ് അനന്ത് നാഗിന് പകരമല്ലെന്നും എന്നാൽ തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും സംവിധായകൻ പ്രശാന്ത് നീൽ പറയുകയായിരുന്നു. ഇപ്പോൾ ചിത്രം ഇറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ എല്ലാ വിവാദങ്ങളെയും പ്രതിഷേധങ്ങളെയും മറികടന്ന് കുതിക്കുകയാണ് കെജിഎഫ് ചാപ്റ്റർ 2. കന്നഡ പ്രേക്ഷകർ കാണില്ല എന്ന് പറഞ്ഞ സിനിമ കർണാടകയിലെ തിയേറ്ററുകളെ ഇളക്കി മറിച്ച് പല റെക്കോർഡുകളും ഭേദിച്ചിരിക്കുകയാണ്.

Story highlights: KGF Chapter 2 Defeated all the threats to Prakashraj from Karnataka

Next Story