Top

തൂഫാനായി റോക്കി ഭായ്; 400 കോടിയും കടന്ന് 'കെജിഎഫ്'

സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം 143 കോടിയ്ക്ക് മുകളിൽ നേടി കഴിഞ്ഞു.

17 April 2022 12:26 PM GMT
ഫിൽമി റിപ്പോർട്ടർ

തൂഫാനായി റോക്കി ഭായ്; 400 കോടിയും കടന്ന് കെജിഎഫ്
X

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ പുത്തൻ റെക്കോർഡുകൾ എഴുതുകയാണ് യഷ് നായകനായ ചിത്രം 'കെജിഎഫ് ചാപ്റ്റർ 2'. ചിത്രം ഇതിനകം 400 കോടിയ്ക്ക് മുകളിൽ കളക്റ്റ് ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം 143 കോടിയ്ക്ക് മുകളിൽ നേടി കഴിഞ്ഞു. ആദ്യദിനത്തിൽ 53.95 കോടിയും രണ്ടാം ദിനത്തിൽ 46.79 കോടിയും മൂന്നാം ദിനത്തിൽ 42.90 കോടിയും ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കളക്റ്റ് ചെയ്തുവെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയൻ ട്വീറ്റ് ചെയ്യുന്നത്.

ആദ്യദിനത്തിൽ തന്നെ ചിത്രം 134.5 കോടി കളക്ഷനാണ് നേടിയത്. ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം നേടിയേക്കുമെന്നാണ് അനലിസ്റ്റുകൾ റിപ്പോർട് ചെയ്യുന്നത്.

ലോകമെമ്പാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയിൽ സിനിമ 6500 തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹിന്ദി പതിപ്പ് മാത്രം 4000ത്തിൽ അധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. കെജിഎഫ് ആദ്യ ഭാഗം രണ്ടാഴ്ച കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്.

യഷ് നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവർക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

story highlights: kgf chapter 2 collected over 400 crore club

Next Story