Top

നാല് ദിവസം കൊണ്ട് 550 കോടി; അഞ്ചാം ദിനത്തിൽ റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ്; 'കെജിഎഫ്' തരംഗം

തമിഴ്നാട്ടിൽ മാത്രം ചിത്രം ഇതിനകം 50 കോടിയ്ക്ക് മുകളിൽ കളക്റ്റ് ചെയ്തു.

18 April 2022 4:45 AM GMT
ഫിൽമി റിപ്പോർട്ടർ

നാല് ദിവസം കൊണ്ട് 550 കോടി; അഞ്ചാം ദിനത്തിൽ റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ്; കെജിഎഫ് തരംഗം
X

'കെജിഎഫ് ചാപ്റ്റർ 2' ഇന്ത്യൻ ബോക്സോഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്തു നാല് ദിനങ്ങൾ കൊണ്ട് തന്നെ ചിത്രം 550 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനത്തിൽ 165.37 കോടിയും രണ്ടാം ദിനത്തിൽ 139.25 കോടിയും മൂന്നാം ദിനത്തിൽ 115.08 കോടിയും നാലാം ദിനത്തിൽ 132.13 കോടിയും ചിത്രം നേടിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയൻ ട്വീറ്റ് ചെയ്യുന്നു. തമിഴ്നാട്ടിൽ മാത്രം ചിത്രം ഇതിനകം 50 കോടിയ്ക്ക് മുകളിൽ കളക്റ്റ് ചെയ്തു.

അഞ്ചാം ദിനത്തിലേക്ക് എത്തുമ്പോൾ ചിത്രം റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ് ആണ് നേടിയിരിക്കുന്നത്. 14.50 കോടിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിം​ഗ് എന്ന് ഇന്ത്യന്‍ ബോക്സ് ഓഫീസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ റിപ്പോർട്ട് ചെയ്യുന്നു.

ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ആർആർആറിന്റെ കേരളം ഗ്രോസ് ഇതിനകം തന്നെ തകർത്തു കഴിഞ്ഞു. മൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രം 23 കോടി നേടി കഴിഞ്ഞു. കേരളത്തിലെ നാലാം ദിന കളക്ഷൻ ഇതുവരെ പുറത്തുവന്നിട്ടില്ല. ഞായറാഴ്ച ആയതിനാൽ മികച്ച കളക്ഷൻ തന്നെ ലഭിക്കുമെന്നാണ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

ലോകമെമ്പാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയിൽ സിനിമ 6500 തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹിന്ദി പതിപ്പ് മാത്രം 4000ത്തിൽ അധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. കെജിഎഫ് ആദ്യ ഭാഗം രണ്ടാഴ്ച കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്.

യഷ് നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവർക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

story highlights: kgf chapter 2 collected 500 crore from indian boxoffice

Next Story