Top

'റോക്കി ഭായ്' നേടിയത് 28 കോടി, 'ബീസ്റ്റിന്' ഒമ്പത് കോടി; കേരള ബോക്സോഫീസ് റിപ്പോർട്ട്

കേരളത്തിൽ നിന്നും ഒരു കന്നഡ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്.

19 April 2022 7:00 AM GMT
ഫിൽമി റിപ്പോർട്ടർ

റോക്കി ഭായ് നേടിയത് 28 കോടി, ബീസ്റ്റിന് ഒമ്പത് കോടി; കേരള ബോക്സോഫീസ് റിപ്പോർട്ട്
X

ബോക്സോഫീസിൽ മികച്ച പ്രകടനമാണ് തെന്നിന്ത്യൻ ചിത്രം 'കെജിഎഫ് ചാപ്റ്റർ 2' കാഴ്ചവെക്കുന്നത്. കേരളത്തിലും സിനിമ റെക്കോർഡ് കളക്ഷനാണ് നേടുന്നത്. നാല് ദിവസങ്ങൾ കൊണ്ട് മാത്രം ചിത്രം 28 കോടിയാണ് സ്വന്തമാക്കിയത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേശ് ബാല അറിയിച്ചു. കേരളത്തിൽ നിന്നും ഒരു കന്നഡ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്.

ആദ്യദിനത്തിൽ തന്നെ കെജിഎഫ് ചാപ്റ്റർ 2 കേരളത്തിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 7.3 കോടി നേടിയ സിനിമ കേരളത്തിലെ ആദ്യദിന കളക്ഷനിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. അതേസമയം വിജയ് നായകനായ സിനിമ ബീസ്റ്റിന് അഞ്ച് ദിവസങ്ങൾ കൊണ്ട് നേടാനായത് 9.80 കോടിയാണ്.

നിലവിൽ കെജിഎഫ് ചാപ്റ്റർ 2ന്റെ കളക്ഷൻ 600 കോടിയിലേക്ക് കടക്കുകയാണ്. സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടിയ്ക്ക് മുകളിൽ നേടി കഴിഞ്ഞു. ആന്ധ്രപ്രദേശ്, തെലങ്കാന ബോക്സ്ഓഫീസിൽ നിന്നും 50 കോടിയിലധികം സിനിമ നേടി കഴിഞ്ഞു.

ലോകമെമ്പാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയിൽ സിനിമ 6500 തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഹിന്ദി പതിപ്പ് മാത്രം 4000ത്തിൽ അധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

യഷ് നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവർക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

story highlights: kgf chapter 2 and beast kerala boxofice collection report

Next Story