Top

കീർത്തി സുരേഷ്-മഹേഷ് ബാബു കോംബോ ഹിറ്റ് ചാർട്ടിൽ; 'സർക്കാരു വാരി പാട്ട' 230 കോടിയിലേക്ക്

മെയ് 12നാണ് ചിത്രം റിലീസിനെത്തിയത്

1 July 2022 5:32 AM GMT
ഫിൽമി റിപ്പോർട്ടർ

കീർത്തി സുരേഷ്-മഹേഷ് ബാബു കോംബോ ഹിറ്റ് ചാർട്ടിൽ; സർക്കാരു വാരി പാട്ട 230 കോടിയിലേക്ക്
X

കീർത്തി സുരേഷ്-മഹേഷ് ബാബു താര ജോഡികളിൽ പിറന്ന ചിതമാണ് 'സർക്കാരു വാരി പാട്ട'. മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം ' 50-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആഗോളതലത്തിൽ മറ്റൊരു ഹിറ്റ് കൂടി സമ്പാദിക്കുകയാണ്. ചിത്രം 230 കോടിയിലേക്കാണ് ചിത്രം കയറുന്നത്. മെയ് 12നാണ് ചിത്രം റിലീസിനെത്തിയത്. ആക്ഷൻ എന്റർടെയ്‌നറായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പരശുറാം ആണ്. മൈത്രി മൂവി മേക്കേഴ്സ്, 14 റീൽസ് പ്ലസ് എന്റർടെയ്‌ൻമെന്റ്, ജിഎംബി എന്റർടെയ്‌ൻമെന്റുമാണ് നിർമ്മാണം.

ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും എത്തിയിരുന്നു. 'ഗീതാ ഗോവിന്ദം' എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. പുതുമുഖ നടിയായ സൗമ്യ മേനോനും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ട് നായികമാരും മലയാളികള്‍ ആണെന്ന പ്രത്യേകത കൂടിയുണ്ട്. ഇവര്‍ക്ക് പുറമെ വെണ്ണലാ കിഷോര്‍, സമുദ്രക്കനി, സുബ്ബരാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്. എസ് താമനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം താമനും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മാധിയാണ് നിര്‍വ്വഹിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍: രാജ് കുമാര്‍, ചിത്രസംയോജനം: മാര്‍ത്താണ്ഡ് കെ വെങ്കിടേഷ്, കലാസംവിധാനം: എ.എസ് പ്രകാശ്, സംഘട്ടനം: റാം - ലക്ഷ്മണ്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: വിജയ റാം പ്രസാദ്, സിഇഒ: ജെറി ചന്തു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Story highlights: Keerthy Suresh-Mahesh Babu Combo Hit Chart; 'Sarkaru Vaari Paata' to 230 crores in 50 days

Next Story