Top

'എല്ലാ സ്ക്രിപ്റ്റിലും ഞാൻ പ്രതീക്ഷിക്കുന്നത് ഇമോഷണൽ കണക്ഷൻ ആണ്, മഹാനടി പോലൊന്ന് പിന്നീട് ലഭിച്ചില്ല'; കീർത്തി സുരേഷ്

മഹാനടി സാവിത്രിയുടെ കഥ പറഞ്ഞ സിനിമയാണ് മഹാനടി

19 March 2023 12:51 PM GMT
ഫിൽമി റിപ്പോർട്ടർ

എല്ലാ സ്ക്രിപ്റ്റിലും ഞാൻ പ്രതീക്ഷിക്കുന്നത് ഇമോഷണൽ കണക്ഷൻ ആണ്, മഹാനടി പോലൊന്ന് പിന്നീട് ലഭിച്ചില്ല; കീർത്തി സുരേഷ്
X

'മഹാനടി'ക്ക് മുൻപും ശേഷവും എന്ന തരത്തിലാണ് സിനിമാ മേഖല കീർത്തി സുരേഷിനെ വിലയിരുത്തുന്നത്. മഹാനടി സാവിത്രിയെ അഭ്രപാളികളിൽ അവിസ്മരണീയമാക്കിയത് കീർത്തിയെ ദേശീയപുരസ്കാര നേട്ടത്തിനൊപ്പം തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ നിരയിലേയ്ക്ക് ഉയർത്തി. എന്നാൽ തുടർന്നു വന്ന ചിത്രങ്ങളിൽ മഹാനടിയോളം പോന്നതൊന്നും നടിക്ക് ലഭിച്ചിട്ടില്ല.

നാനി നായകനാകുന്ന 'ദസറ'യാണ് കീർത്തിയുടെ വരാനിരിക്കുന്ന ചിത്രം. 'മഹാനടി' പോലുള്ള കഥകൾ പിന്നീട് തന്നെ തേടി വന്നില്ലെന്നും അതുപോലെ കഥാപാത്രത്തോട് വൈകാരികമായി ബന്ധപ്പെടാനായത് 'ദസ്റ'യിൽ ആണെന്നും കീർത്തി പറഞ്ഞു. "എല്ലാവർക്കും കണക്റ്റ് ആകുന്ന കഥാപാത്രമാണ് വെണ്ണല. എല്ലാ സ്ക്രിപ്റ്റിലും ഞാൻ പ്രതീക്ഷിക്കുന്ന ഒന്നാണ് ഇമോഷണൽ കണക്ഷൻ. മഹാനടിക്ക് ശേഷം ദസറയിലാണ് ഞാനത് അനുഭവിച്ചറിഞ്ഞത്,' കീർത്തി സുരേഷ് പറഞ്ഞു. ദസറയുടെ പ്രസ്മീറ്റിൽ പങ്കെടുത്തുകൊണ്ട് ഹൈദരാബാദിൽ സംസാരിക്കുകയായിരുന്നു കീർത്തി.

'പെങ്ക്വിൻ', 'ഗുഡ് ലക്ക് ശക്തി', 'മിസ് ഇന്ത്യ', 'സാനി കടിതം' എന്നിങ്ങനെ മഹാനടിക്ക് ശേഷം ഇറങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങളിൽ സാനി കടിതം മാത്രമാണ് വിജയം കണ്ടത്. എന്നാൽ 'രംഗ് ദേ', 'സർക്കാർ', 'സർക്കാർ വാരി പാട' എന്നിങ്ങനെ കൊമേഴ്സ്യൽ റിലീസുകൾ വിജയം കണ്ടിരുന്നു. നാനിയുടെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ സിനിമയും ബിഗ് റിലീസുമാണ് ദസറ. 'നീനു ലോക്കൽ' എന്ന ചിത്രത്തിൽ മുൻപ് കീർത്തിയും നാനിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഷൈൻ ടോം ചാക്കോയും ദസറയിൽ പ്രധാന വേഷത്തിൽ ഉണ്ട്.

Story Highlights: Keerthy Suresh about Mahanati and Dasra

Next Story