Top

'മഹേഷ് ബാബുവിന്റെ മുഖത്തടിച്ചു, അതും മൂന്ന് തവണ'; 'സർക്കാരു വാരി പാട്ട'യിലെ അനുഭവം പങ്കുവെച്ച് കീർത്തി സുരേഷ്

സിനിമയുടെ അവസാന ഗാനരംഗത്തിനിടയിൽ താൻ അറിയാതെ മഹേഷ് ബാബുവിനെ തല്ലിയെന്നാണ് കീർത്തി പറയുന്നത്.

4 May 2022 12:19 PM GMT
ഫിൽമി റിപ്പോർട്ടർ

മഹേഷ് ബാബുവിന്റെ മുഖത്തടിച്ചു, അതും മൂന്ന് തവണ; സർക്കാരു വാരി പാട്ടയിലെ അനുഭവം പങ്കുവെച്ച് കീർത്തി സുരേഷ്
X

തെന്നിന്ത്യൻ മുഴുവൻ തന്റെ പ്രകടനം കൊണ്ട് ശ്രദ്ധേയായ നടിയാണ് കീർത്തി സുരേഷ്. നിലവിൽ മഹേഷ് ബാബു നായകനാകുന്ന 'സർക്കാരു വാരി പാട്ട' എന്ന ചിത്രമാണ് നടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു അബദ്ധത്തെക്കുറിച്ച് കീർത്തി പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

സിനിമയുടെ അവസാന ഗാനരംഗത്തിനിടയിൽ താൻ അറിയാതെ മഹേഷ് ബാബുവിനെ തല്ലിയെന്നാണ് കീർത്തി പറയുന്നത്. രംഗത്തിന്റെ ചിത്രീകരണത്തിനിടയിൽ ഏകോപനത്തിലെ പിഴവ് മൂലം അദ്ദേഹത്തിന്റെ മുഖത്തടിച്ചു, അതും മൂന്ന് പ്രാവശ്യം. തെറ്റ് മനസിലാക്കിയപ്പോൾ മാപ്പ് ചോദിച്ചു. വളരെ ശാന്തമായി തന്നെയാണ് മഹേഷ് ബാബു പെരുമാറിയത് എന്നും കീർത്തി സിനിമയുടെ പ്രചാരണത്തോടനുബന്ധിച്ച് നടന്ന അഭിമുഖത്തിൽ പറഞ്ഞു.

മെയ് 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സ്, ജിഎംബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 'ഗീതാ ഗോവിന്ദം' എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട.

പുതുമുഖ നടിയായ സൗമ്യ മേനോനും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ട് നായികമാരും മലയാളികള്‍ ആണെന്ന പ്രത്യേകത കൂടിയുണ്ട്. ഇവര്‍ക്ക് പുറമെ വെണ്ണലാ കിഷോര്‍, സമുദ്രക്കനി, സുബ്ബരാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്. എസ് താമനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം താമനും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

story highlights: keerthi suresh shares an incident happened with mahesh babu on sarkaru vaari paata movie location

Next Story