കീർത്തി സുരേഷ്- സെൽവരാഘവൻ ചിത്രം 'സാനി കൈദം' ഒടിടി റിലീസിന്
സെൽവരാഘവന്റെ സഹോദരിയായാണ് സിനിമയിൽ കീർത്തി എത്തുന്നത്.
24 March 2022 8:50 AM GMT
ഫിൽമി റിപ്പോർട്ടർ

കീർത്തി സുരേഷും സെൽവരാഘവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'സാനി കൈദം' ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചിത്രം ഏപ്രിൽ ഏഴിന് ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.
സെൽവരാഘവന്റെ സഹോദരിയായാണ് സിനിമയിൽ കീർത്തി എത്തുന്നത്. അരുണ്‍ മാത്തേശ്വരമാണ് ചിത്ത്രിന്റെ സംവിധാനവും തിരക്കഥയും. യാമിനി യഗ്നമൂര്‍ത്തി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നഗൂരനാണ്. കീര്‍ത്തിയ്ക്കും സെല്‍വരാഘവനും പുറമെ ചിത്രത്തില്‍ അഭിനയിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മഹേഷ് ബാബു നായകനാകുന്ന 'സര്‍ക്കാരു വാരി പാട്ട'യാണ് കീർത്തി സുരേഷിന്റേതായി റിലീസ് പ്രഖ്യാപിച്ച മറ്റൊരു ചിത്രം. പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സും മഹേഷ് ബാബു എന്റര്ടെയ്ൻമെന്റ്സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
story highlights: keerthi suresh selvaraghavan movie saani kaayidham to release on ott