അനുപം ഖേറിനും നിഖിലിനുമൊപ്പം അനുപമ പരമേശ്വരനും; 'കാർത്തികേയ 2' ജൂലൈ 22ന്
മുഗ്ദാ എന്നാണ് അനുപമയുടെ കഥാപാത്രത്തിന്റെ പേര്.
13 Jun 2022 7:20 AM GMT
ഫിൽമി റിപ്പോർട്ടർ

നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ 'കാർത്തികേ'യയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് 'കാർത്തികേയ 2'. മലയാളി താരം അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക. മുഗ്ദാ എന്നാണ് അനുപമയുടെ കഥാപാത്രത്തിന്റെ പേര്. 2022 ജൂലൈ 22നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
കാർത്തികേയ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം അനുപം ഖേർ ആണ്. ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരും സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്. സഹ നിർമ്മാതാവ്: വിവേക് കുച്ചിഭോട്ല. സംഗീതം: കാലഭൈരവ. ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി. കലാസംവിധാനം: സാഹി സുരേഷ്. പിആർഒ: ആതിര ദിൽജിത്.
story highlights: kartthikeya 2 movie starring anupam kher nikhil and anupama parameshwaran to release on july 22