Top

അനുപം ഖേറിനൊപ്പം അനുപമ പരമേശ്വരനും; 'കാർത്തികേയ 2' ആഗസ്റ്റിൽ

കാർത്തികേയ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്.

21 July 2022 11:25 AM GMT
ഫിൽമി റിപ്പോർട്ടർ

അനുപം ഖേറിനൊപ്പം അനുപമ പരമേശ്വരനും; കാർത്തികേയ 2 ആഗസ്റ്റിൽ
X

നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് 'കാർത്തികേയ 2'. ഫാന്റസി പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ പുതിയ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ആഗസ്റ്റ് 12 നാണ് സിനിമ റിലീസ് ചെയ്യുന്നത്.


മലയാളി താരം അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക. മുഗ്ദാ എന്നാണ് അനുപമയുടെ കഥാപാത്രത്തിന്റെ പേര്. കാർത്തികേയ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ബോളിവുഡ് താരം അനുപം ഖേർ ധനവന്ത്രി എന്ന ശ്രദ്ധേയ വേഷത്തിൽ എത്തും. ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകും.

പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 'കാർത്തികേയ 2'. സഹ നിർമ്മാതാവ്: വിവേക് കുച്ചിഭോട്ല. സംഗീതം: കാലഭൈരവ. ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി. കലാസംവിധാനം: സാഹി സുരേഷ്. പിആർഒ: ആതിര ദിൽജിത്.

story highlights: karthikeya 2 will release on august

Next Story