Top

ചിയാൻ 60 ചിത്രീകരണം അവസാനിച്ചു; വിശേഷങ്ങളുമായി കാർത്തിക് സുബ്ബരാജ്

വിക്രമിന്റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം സിനിമയുടെ പുതിയ വിശേഷം പങ്കുവെച്ചത്.

15 Aug 2021 9:34 AM GMT
ഫിൽമി റിപ്പോർട്ടർ

ചിയാൻ 60 ചിത്രീകരണം അവസാനിച്ചു; വിശേഷങ്ങളുമായി കാർത്തിക് സുബ്ബരാജ്
X


തെന്നിന്ത്യൻ സൂപ്പർതാരം വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്ന ചിത്രം ചിയാൻ 60യുടെ ചിത്രീകരണം അവസാനിച്ചു. സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വിക്രമിന്റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം സിനിമയുടെ പുതിയ വിശേഷം പങ്കുവെച്ചത്.
ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ് ചിയാൻ 60. പേര് ഇതുവരെ ഇട്ടിട്ടില്ലാത്ത ചിത്രത്തിൽ വിക്രമനും ധ്രുവിനും പുറമെ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവർ മറ്റ് പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ആദ്യം സംഗീത സംവിധായകനായി അനിരുദ്ധിനെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് സന്തോഷ് നാരായണനെ തീരുമാനിക്കുകയായിരുന്നു.


Next Story