Top

'കമൽ സാറിന്റെ ആക്ഷൻ അവതാരം'; 'വിക്രമി'ന് ആശംസയുമായി കാർത്തി; 'ദില്ലി'ക്കായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

'വിക്രം' മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് നേടുന്നത്.

3 Jun 2022 10:05 AM GMT
ഫിൽമി റിപ്പോർട്ടർ

കമൽ സാറിന്റെ ആക്ഷൻ അവതാരം; വിക്രമിന് ആശംസയുമായി കാർത്തി; ദില്ലിക്കായി കാത്തിരിക്കുന്നുവെന്ന് ആരാധകർ
X

കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രം 'വിക്രം' റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ കാർത്തി. 'കമൽ സാറിന്റെ ആക്ഷൻ അവതാരം കാണാൻ അക്ഷമനായി കാത്തിരിക്കുന്നു. എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണം കേൾക്കുന്നു. ലോകേഷ് കനകരാജിനും ടീമിനും അഭിനന്ദനങ്ങൾ', എന്നാണ് കാർത്തി കുറിച്ചത്.

കാർത്തിയുടെ പോസ്റ്റിന് താഴെ ആരാധകർ വലിയ തോതിൽ പ്രതികരണവുമായി എത്തുന്നുണ്ട്. പ്രധാനമായും ലോകേഷ് കനകരാജിന്റെ 'കൈതി' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് കമന്റുകൾ വരുന്നത്. വിക്രമിന്റെ അടുത്ത ഭാഗത്തിൽ ദില്ലിയെ കാണാൻ കാത്തിരിക്കുന്നു എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

അതേസമയം 'വിക്രം' മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് നേടുന്നത്. കമൽ ഹാസന്റെ അഴിഞ്ഞാട്ടം എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണം നേടുന്നുണ്ട്. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മികവിന് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണം നേടുന്നത്.

ഫഹദിന് പുറമെ മറ്റ് മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് എന്നിവരാണ് വിക്രമിലെ മറ്റു മലയാളി താരങ്ങൾ. ഒപ്പം അതിഥി വേഷത്തിൽ സൂര്യയും എത്തുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്ത സംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദ സങ്കലനം കണ്ണന്‍ ഗണ്‍പത്.

story highlights: karthi wishes to kamal haasan lokesh kanakaraj and vikram team

Next Story

Popular Stories