Top

'കമലിന്റെ ആഘോഷം, ഫഹദിന്റെ തീവ്രതയ്ക്ക് ഒരു കുറവുമില്ല, റോളക്സ് ഭയപ്പെടുത്തി'; 'വിക്രം' ത്രില്ലിൽ കാർത്തി

'ലോകേഷ് നിങ്ങളുടെ ഫാൻബോയ് ആവേശം നിങ്ങൾ പൂർണ്ണമായും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്'

6 Jun 2022 2:49 PM GMT
ഫിൽമി റിപ്പോർട്ടർ

കമലിന്റെ ആഘോഷം, ഫഹദിന്റെ തീവ്രതയ്ക്ക് ഒരു കുറവുമില്ല, റോളക്സ് ഭയപ്പെടുത്തി; വിക്രം ത്രില്ലിൽ കാർത്തി
X

കമൽ ഹാസൻ നായകനാകുന്ന ചിത്രം 'വിക്രമി'നെ പ്രശംസിച്ച് നടൻ കാർത്തി. ചിത്രത്തിലെ കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി തുടങ്ങിയവരുടെ പ്രകടനത്തെയും ലോകേഷ് കനകരാജിന്റെയും അനിരുദ്ധിന്റേയും മികവിനെയും കാർത്തി സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.

കാർത്തിയുടെ ട്വീറ്റ്:

എല്ലാവരും പറയുന്നത് പോലെ തന്നെ വിക്രം എന്നത് കമൽ ഹാസൻ സാറിന്റെ ആഘോഷമാണ്. അദ്ദേഹത്തെ ഒരു കൊടുങ്കാറ്റ് പോലെ കാണാൻ സാധിക്കുന്നത് ഏറെ ആവേശമുണ്ടാക്കുന്നു. ആക്ഷനും വിഷ്വലുകളും മികച്ചതായിരുന്നു. ഫഹദ് ഫാസിൽ തന്റെ തീവ്രതയ്ക്ക് ഒരു കുറവും വരുത്തിയിട്ടില്ല. വിജയ് സേതുപതി ഒരു പുതിയ തരം വില്ലൻ കഥാപാത്രത്തെ കൊണ്ടുവന്നു. അനിരുദ്ധിന്റെ സംഗീതം അപകടത്തെ വളരെ വലുതായും രക്ഷകനെ വളരെ ശക്തനായും തോന്നിപ്പിക്കുന്നു. അവസാനമായി... റോളക്സ് ശരിക്കും ഭയമുണ്ടാക്കി. ലോകേഷ് നിങ്ങളുടെ ഫാൻബോയ് ആവേശം നിങ്ങൾ പൂർണ്ണമായും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്.

അതേസമയം 'വിക്രം' മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് നേടുന്നത്. കമൽ ഹാസന്റെ അഴിഞ്ഞാട്ടം എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരുടെ പ്രകടനങ്ങൾക്കും മികച്ച അഭിപ്രായം നേടുന്നുണ്ട്. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മികവിന് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണം നേടുന്നത്.

ഫഹദിന് പുറമെ മറ്റ് മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് എന്നിവരാണ് വിക്രമിലെ മറ്റു മലയാളി താരങ്ങൾ. ഒപ്പം അതിഥി വേഷത്തിൽ സൂര്യയും എത്തുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറിൽ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്ത സംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദ സങ്കലനം കണ്ണന്‍ ഗണ്‍പത്.

story highlights: karthi shares the thrill on watching kamal haasan movie vikram

Next Story