Top

വീണ്ടും കാക്കിയണിഞ്ഞ് കാർത്തി; 'സർദാർ' പുതിയ പോസ്റ്റർ

ഈ വർഷം ദീപാവലി റിലീസായാണ് ചിത്രമെത്തുന്നത്.

24 May 2022 3:32 PM GMT
ഫിൽമി റിപ്പോർട്ടർ

വീണ്ടും കാക്കിയണിഞ്ഞ് കാർത്തി; സർദാർ പുതിയ പോസ്റ്റർ
X

കാർത്തി നായകനാകുന്ന ചിത്രം 'സർദാറി'ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു. കാർത്തി പൊലീസ് കുപ്പായം അണിഞ്ഞ് നിൽക്കുന്നതാണ് പോസ്റ്റർ. ഈ വർഷം ദീപാവലി റിലീസായാണ് ചിത്രമെത്തുന്നത്.

പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുമ്പുതിറൈ, ഹീറോ തുടങ്ങിയ സിനിമകൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു സ്‍പൈ ആക്ഷൻ ചിത്രമായിരിക്കും 'സര്‍ദാര്‍'. തിയറ്ററില്‍ തന്നെയാണ് കാര്‍ത്തി ചിത്രം പ്രദര്‍ശനത്തിന് എത്തുക.

രജീഷ വിജയൻ, രാശി ഖന്ന എന്നിവരാണ് സിനിമയിലെ നായികമാർ. ജിവി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജോർജ് സി വില്യംസ് ഛായാഗ്രഹണം നിർവഹിക്കുന്നു.പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

story highlights: karthi movie sardar new poster released

Next Story