Top

'രാജ്യമില്ലാത്ത രാജകുമാരൻ'; 'പൊന്നിയിൻ സെല്‍വനി'ൽ വന്തിയ തേവനായി കാർത്തി

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തുക.

5 July 2022 9:46 AM GMT
ഫിൽമി റിപ്പോർട്ടർ

രാജ്യമില്ലാത്ത രാജകുമാരൻ; പൊന്നിയിൻ സെല്‍വനിൽ വന്തിയ തേവനായി കാർത്തി
X

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. കാർത്തി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 'വന്തിയ തേവൻ' എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. 'രാജ്യമില്ലാത്ത രാജകുമാരൻ, ചാരൻ, അതിസാഹസികൻ' എന്നാണ് കാർത്തിയുടെ കഥാപാത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളുടെ പോസ്റ്ററുകളും അണിയറപ്രവർത്തകർ പുറത്തുവിടും. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തുക.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി.

എ ആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മയാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'പൊന്നിയിന്‍ സെല്‍വന്‍' നിര്‍മ്മിക്കുന്നത്. റാമൂജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

story highlights: karthi character poster in ponniyin selvan released

Next Story