Top

പുകവലി പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം; 'കെജിഎഫി'നെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി

ഹർജിക്കാർക്ക് വേണ്ടി ആരും കോടതിയിൽ ഹാജരാകാത്തതിനാൽ ഹർജി തള്ളിയത്.

24 May 2022 12:42 PM GMT
ഫിൽമി റിപ്പോർട്ടർ

പുകവലി പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം; കെജിഎഫിനെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി
X

യഷ് നായകനായ ചിത്രം 'കെജിഎഫ് ചാപ്റ്റർ 2' പുകവലിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി. കാൻസർ പേഷ്യന്റ്സ് എയ്ഡ് അസോസിയേഷൻ ആയിരുന്നു ഹർജി നൽകിയത്. ഹർജിക്കാർക്ക് വേണ്ടി ആരും കോടതിയിൽ ഹാജരാകാത്തതിനാൽ ഹർജി തള്ളിയത്.

സിനിമയിൽ ഉടനീളം പൊതുസ്ഥലങ്ങളിലും മറ്റും സ്റ്റൈലിഷ് ആയും ആരോഗ്യകരമാണ് ചിത്രീകരിച്ചു എന്നായിരുന്നു ഹർജിയിൽ പറയുന്നു. ഏപ്രിൽ 14ന് കെജിഎഫ് ചാപ്റ്റർ 2 റിലീസ് ചെയ്‌തതിനാൽ വാദിഭാഗത്തിന്റെ ആവശ്യങ്ങൾക്ക് പ്രസക്തിയില്ല എന്ന് പ്രതിഭാഗം വാദിച്ചു. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് അശോക് എസ് കിനാഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അതേസമയം കെജിഎഫ് ചാപ്റ്റർ 2 ഇതിനകം 1200 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. ബോളിവുഡിലാണ് ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടി മുന്നേറുന്നത്. ബോളിവുഡ് ചിത്രങ്ങൾക്ക് ലഭിക്കാത്ത പിന്തുണയാണ് ഹിന്ദി പതിപ്പിലൂടെ കെജിഎഫ് സ്വന്തമാക്കിയത്. ഇതും മറ്റൊരു ചരിത്ര വിജയം തന്നെയാണ്. ഒപ്പം മറ്റൊരു തെന്നിന്ത്യൻ ചിത്രത്തിനും ലഭിക്കാത്ത പിന്തുണയും സ്വീകാര്യതയുമാണ് കെജിഎഫ് സിനിമയ്ക്ക് നേടാനായത്.

യഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

story highlights: karnataka high court dismisses the petition that kgf chapter 2 is promoting smoking

Next Story