Top

ബയോപിക്കുമായി കന്നഡ; മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ 'വിജയാനന്ദ്' ടീസര്‍

'ട്രങ്ക്' എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട റിഷിക ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2 Aug 2022 6:58 AM GMT
ഫിൽമി റിപ്പോർട്ടർ

ബയോപിക്കുമായി കന്നഡ; മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ വിജയാനന്ദ് ടീസര്‍
X

ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച ചിത്രങ്ങൾ കൊണ്ട് ചർച്ച ചെയ്യപെട്ടുന്ന ഇൻഡസ്ട്രിയാണ് കന്നഡ. 'കെജിഎഫ്', '777 ചാർലി', 'വിക്രാന്ത് റോണ' എന്നീ സിനിമകൾക്ക് ശേഷം വീണ്ടും ആ നിരയിലേക്ക് മറ്റൊരു ചിത്രം കൂടി. ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനികളില്‍ ഒന്നായ വി ആര്‍ എല്‍ ഗ്രൂപ്പിന്‍റെ സ്ഥാപകൻ വിജയ് ശങ്കേശ്വറിന്‍റെ ജീവിതം പറയുന്ന 'വിജയാനന്ദ്' എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തു.

വി ആർ എൽ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ ആനന്ദ് ശങ്കേശ്വർ ആണ് ചിത്രം നിർമ്മിക്കുന്നത്. കന്നഡയ്ക്കൊപ്പം തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.


'ട്രങ്ക്' എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട റിഷിക ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രങ്കിലെ നായകനായ നിഹാലാണ് ഈ ചിത്രത്തിൽ വിജയ് ആയി അഭിനയിക്കുന്നത്. അനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രൻ, പ്രകാശ് ബെലവാടി, അനീഷ് കുരുവിള, സിരി പ്രഹ്ലാദ്,ഭരത് ബൊപ്പണ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗോപി സുന്ദർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സംഭാഷണം- രഘു നടുവിൽ, ഛായാഗ്രഹണം- കീർത്തൻ പൂജാരി, നൃത്ത സംവിധാനം- ഇമ്രാൻ സർധാരിയ, എഡിറ്റർ- ഹേമന്ത് കുമാർ. പി ആർ ഒ-എ എസ് ദിനേശ്, ശബരി.

story highlights: kannada movie vijayanand teaser released

Next Story