ബാക്ക് ഫ്ലിപ്പിനിടെ ഗുരുതര പരിക്ക്; കന്നട നടൻ ദിഗന്ത് ആശുപത്രിയിൽ
ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്.
22 Jun 2022 5:06 AM GMT
ഫിൽമി റിപ്പോർട്ടർ

ഗോവയിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കെ ബാക്ക് ഫ്ലിപ്പിൽ കന്നട നടൻ ദിഗന്തിന് ഗുരുതര പരിക്ക്. അപകട ശേഷം നടനെ ഉടൻ വിമാന മാർഗം ബെംഗുളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. കുടുംബം താമസിച്ച ഹോട്ടലിൽ വച്ച് ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ സുഷുമ്നാ നാഡിക്കും കഴുത്തിനും പരിക്കേറ്റെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടനെ ബെംഗളൂരുവിലെ മണിപാൽ ആശുപത്രിയിൽ ഇന്നലെ വൈകീട്ട് 4:30ന് എത്തിച്ചതായി ആശുപത്രി അധികൃതർ പത്ര കുറിപ്പിലൂടെ അറിയിച്ചു. സ്പൈൻ സർജൻ ഡോ. വിദ്യാധര എസിന് കീഴിലാണ് ദിഗന്തിൻ്റെ ചികിത്സ. നായക വേഷം ഉൾപ്പടെ മുപ്പത്തി അഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് ദിഗന്ത്.
Story highlights: Kannada actor Diganth suffers neck injury during Goa vacation airlifted to Bengaluru hospital
Next Story