Top

പുഷ്പയെ പ്രശംസിച്ച് കമൽഹാസൻ; ഉലകനായകന് നന്ദി പറഞ്ഞ് അല്ലു അർജുൻ

സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദിനൊപ്പമാണ് കമൽഹാസൻ സിനിമ കണ്ടത്.

16 Jan 2022 12:04 PM GMT
ഫിൽമി റിപ്പോർട്ടർ

പുഷ്പയെ പ്രശംസിച്ച് കമൽഹാസൻ; ഉലകനായകന് നന്ദി പറഞ്ഞ് അല്ലു അർജുൻ
X

അല്ലു അർജുൻ നായകനായെത്തിയ ചിത്രം പുഷ്പയെ പ്രശംസിച്ച് കമൽഹാസൻ. സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദിനൊപ്പമാണ് കമൽഹാസൻ സിനിമ കണ്ടത്. തങ്ങളുടെ സിനിമ കണ്ടതിനും പ്രശംസിച്ചതിനും ദേവിശ്രീ പ്രസാദ് ട്വിറ്ററിലൂടെ താരത്തിന് നന്ദി പറഞ്ഞിട്ടുമുണ്ട്.

'പ്രിയപ്പെട്ട ഉലകനായകന്‍ കമല്‍ഹാസന്‍ സര്‍, ഞങ്ങളുടെ പുതിയ സിനിമയായ പുഷ്പ കണ്ടതിന് നന്ദി. പുഷ്പയെ പ്രശംസിച്ചുകൊണ്ടുള്ള താങ്കളുടെ വാക്കുകള്‍ക്ക് നന്ദി,' ദേവിശ്രീ പ്രസാദ് കുറിച്ചു. തൊട്ടുപിന്നാലെ തന്നെ കമൽഹാസന് നന്ദി പറഞ്ഞ് അല്ലു അർജുനും എത്തിയിട്ടുണ്ട്.


അല്ലു അർജുൻ നായകനായ ചിത്രം പുഷ്പ കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു റിലീസ് ചെയ്തത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഈ മാസം ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചു.

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

Next Story