Top

'ആരംഭിക്കലാമാ...'; കമലും ഫഹദും വിജയ് സേതുപതിയും; 'വിക്രം' ജൂണിൽ

മലയാളി സന്നിധ്യം കൊണ്ട് ശ്രദ്ധയമാകുന്ന ചിത്രം കൂടിയാണ് വിക്രം.

14 March 2022 4:37 AM GMT
ഫിൽമി റിപ്പോർട്ടർ

ആരംഭിക്കലാമാ...; കമലും ഫഹദും വിജയ് സേതുപതിയും; വിക്രം ജൂണിൽ
X

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'വിക്രമിന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. കമൽ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


മലയാളി സന്നിധ്യം കൊണ്ട് ശ്രദ്ധയമാകുന്ന ചിത്രം കൂടിയാണ് വിക്രം. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

story highlights: kamal hassan vijay sethupathi fahad faasil movie vikram to release on june

Next Story