Top

'സിംഹം എന്നും സിംഹം തന്നെയായിരിക്കും'; കമൽഹാസന്റെ പോസ്റ്ററുമായി വിക്രം ടീം

കമൽഹാസന്റെ അഭിനയ ജീവിതത്തിന്റെ അറുപത്തി രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ റിലീസ്

11 Aug 2021 4:22 PM GMT
ഫിൽമി റിപ്പോർട്ടർ

സിംഹം എന്നും സിംഹം തന്നെയായിരിക്കും; കമൽഹാസന്റെ പോസ്റ്ററുമായി വിക്രം ടീം
X


കമൽ ഹാസൻ നായകാനാകുന്ന പുതിയ ചിത്രം വിക്രമിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കമൽഹാസന്റെ അഭിനയ ജീവിതത്തിന്റെ അറുപത്തി രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. ലോകേഷ് കനകരാജ് ഉൾപ്പടെയുള്ളവർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കമൽ ഹാസൻ വാളുമായി പുറം തിരിഞ്ഞ് നിൽക്കുന്നതാണ് പോസ്റ്റർ. സിംഹം എന്നും സിംഹം തന്നെയായിരിക്കും എന്ന കുറിപ്പും പോസ്റ്ററിലുണ്ട്.
മലയാളി സാന്നിധ്യം കൊണ്ടും ശ്രദ്ധയേറെ ലഭിക്കുന്ന ചിത്രമാണ് വിക്രം. ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍ എന്നിവർ ചിത്രത്തിലുണ്ട്. കൂടാതെ മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഫഹദ് ഫാസിലിന് പുറമെ വിജയ് സേതുപതിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ വിക്രമിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം.
ലോകേഷിന്റെ മാസ്റ്ററിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. നരേനും അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട് സത്യന്‍ സൂര്യനായിരുന്നു വിക്രമിന്റെ ഛായാഗ്രഹകന്‍. എന്നാല്‍ സത്യന്‍ മറ്റൊരു സിനിമയുടെ ഭാഗമായതോടെ ഗിരീഷ് ഗംഗാധരനാണ് പുതിയ ക്യാമറ മാന്‍. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.


Next Story