Top

കമല്‍ ഹാസന്റെ 'വിക്രം'; കേരളത്തിലെ വിതരണം ഷിബു തമീന്‍സ്

ജൂണ്‍ മൂന്നിനാണ് വിക്രം പ്രദര്‍ശനത്തിന് എത്തുന്നത്

1 May 2022 8:47 AM GMT
ഫിൽമി റിപ്പോർട്ടർ

കമല്‍ ഹാസന്റെ വിക്രം; കേരളത്തിലെ വിതരണം ഷിബു തമീന്‍സ്
X

കമല്‍ ഹാസന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന 'വിക്ര'മിന്റെ കേരളത്തിലെ വിതരണ അവകാശം സ്വന്തമാക്കി ഷിബു തമീന്‍സ്. ഷിബു തമീന്‍സ് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'വിക്രം' കേരളത്തിലെത്തിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ മൂന്നിനാണ് വിക്രം പ്രദര്‍ശനത്തിന് എത്തുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. രാജ് കമല്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ ഹസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Story Highlights; Kamal Haasan's 'Vikram' Distribute by Shibu Thameens in Kerala

Next Story