Top

തിയേറ്റർ ആഘോഷങ്ങൾക്ക് പിന്നാലെ ഉലകനായകന്റെ വേട്ട ഇനി ഒടിടിയിൽ; 'വിക്രം' ജൂലൈയിൽ

റെക്കോർഡ് തുകയ്ക്കാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്.

21 Jun 2022 10:31 AM GMT
ഫിൽമി റിപ്പോർട്ടർ

തിയേറ്റർ ആഘോഷങ്ങൾക്ക് പിന്നാലെ ഉലകനായകന്റെ വേട്ട ഇനി ഒടിടിയിൽ; വിക്രം ജൂലൈയിൽ
X

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം 'വിക്രം' ഒടിടി റിലീസിന് ഒരുങ്ങുന്നു. ജൂലൈ എട്ടിന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രമെത്തും.

റെക്കോർഡ് തുകയ്ക്കാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് എന്നാണ് വരുന്ന റിപ്പോർട്ടുകൾ. 98 കോടി രൂപയ്ക്കാണ് ഒടിടി അവകാശം നേടിയത്.

ജൂൺ മൂന്നാം തീയതി തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും മികച്ച പ്രതികരണം നേടുന്നുണ്ട്. 360 കോടിയ്ക്ക് മുകളിൽ കളക്ഷൻ സിനിമ നേടി കഴിഞ്ഞു. കമൽ ഹാസൻറെ കരിയറിലെ തന്നെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമാണ് വിക്രം.

കമല്‍ഹാസനൊപ്പം വിജയ് സേതുപതി ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലൂടെ എത്തുന്നുണ്ട്. സൂര്യ ചിത്രത്തിലെ മറ്റൊരു നിര്‍ണായക അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. കൂടാതെ ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണന്‍, വിജെ മൈന, ശിവാനി തുടങ്ങിയവരും അണിനിരക്കുന്നു.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് ഡിസ്‌നി. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്‌ചേഴ്‌സ് ആണ് 'വിക്രമി'ന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

story highlights: kamal haasan movie vikram to release on ott

Next Story