Top

'പാത്ത്ക്കലാം... ഡിസ്നി ഹോട്ട്സ്റ്റാറിൽ', 'വിക്രം' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രം ഇതിനകം 400 കോടിയിലധികം രൂപ തിയേറ്ററുകളിൽ നിന്ന് കളക്റ്റ് ചെയ്തിട്ടുണ്ട്.

29 Jun 2022 6:48 AM GMT
ഫിൽമി റിപ്പോർട്ടർ

പാത്ത്ക്കലാം... ഡിസ്നി ഹോട്ട്സ്റ്റാറിൽ, വിക്രം ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
X

കമൽ ഹാസൻ നായകനായ ചിത്രം 'വിക്രമി'ന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ എട്ട് മുതലാണ് സിനിമ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ഒടിടി സ്പെഷ്യൽ ട്രെയ്‌ലറും റിലീസ് ചെയ്തിട്ടുണ്ട്.


ലോകേഷ് കനകരാജ് ഒരുക്കിയ മാസ്സ് അക്ഷൻ എന്റർടെയ്‌നർ ചിത്രമാണ് 'വിക്രം'. ചിത്രം ഇതിനകം 400 കോടിയിലധികം രൂപ തിയേറ്ററുകളിൽ നിന്ന് കളക്റ്റ് ചെയ്തിട്ടുണ്ട്. തമിഴ് സിനിമയിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡും 'വിക്രം' സ്വന്തമാക്കി കഴിഞ്ഞു.

കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ ഉണ്ട്. സൂര്യ ചിത്രത്തിലെ ഒരു നിര്‍ണായക അതിഥി വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണന്‍, വിജെ മൈന, ശിവാനി തുടങ്ങിയവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് ഡിസ്‌നി. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്‌ചേഴ്‌സ് ആണ് 'വിക്രമി'ന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

story highlights: kamal haasan movie vikram ott release date announced

Next Story