ഉലകനായകൻ എന്ന സുമ്മാവാ; രണ്ടാം ദിനം 100 കോടി ക്ലബിലെത്തി 'വിക്രം'
ആദ്യദിനത്തിൽ ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം 32 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്.
5 Jun 2022 12:16 PM GMT
ഫിൽമി റിപ്പോർട്ടർ

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം 'വിക്രം' 100 കോടി ക്ലബിൽ ഇടം നേടി. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ കൊണ്ടാണ് ചിത്രം ആഗോളതലത്തിൽ 100 കോടി എന്ന നേട്ടം കൈവരിച്ചത്. ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ആദ്യദിനത്തിൽ ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം 32 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണം തന്നെ നേടാനാകുന്നുണ്ട്. ആദ്യദിനത്തിൽ 'വിക്രം' കേരളത്തിൽ നിന്ന് അഞ്ച് കോടി നേടി കഴിഞ്ഞു.
ലോകേഷ് കനകരാജ് ചിത്രങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവൽ കൂടിയാണ് വിക്രം എന്നാണ് പ്രേക്ഷക പ്രതികരണം. മാസ് ആക്ഷന്‍ ജോണറില്‍ പുറത്ത് വന്ന ചിത്രത്തില്‍ കമല്‍ ഹാസനെ കൂടാതെ ഫഹദ് ഫാസില്‍, സൂര്യ, വിജയ് സേതുപതി എന്നിവരുടെ പ്രകടനവും തിയേറ്ററിൽ ആവേശം നിറയ്ക്കുന്നതാണ്.
ഫഹദിന് പുറമെ മറ്റ് മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. കാളിദാസ് ജയറാം, നരേന്, ചെമ്പന്‍ വിനോദ് എന്നിവരാണ് വിക്രമിലെ മറ്റു മലയാളി താരങ്ങള്‍. ഒപ്പം അതിഥി വേഷത്തില്‍ സൂര്യയും എത്തുന്നു. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
stroy highlights: kamal haasan movie vikram crossed 100 crores