Top

കേരളത്തിൽ പുതിയ റെക്കോർഡുമായി 'വിക്രം'; ഇതുവരെ നേടിയത് 39 കോടി

ആഗോളതലത്തിൽ 412.25 കോടിയാണ് ഈ ലോകേഷ് ചിത്രം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

12 July 2022 8:07 AM GMT
ഫിൽമി റിപ്പോർട്ടർ

കേരളത്തിൽ പുതിയ റെക്കോർഡുമായി വിക്രം; ഇതുവരെ നേടിയത് 39 കോടി
X

കമൽ ഹാസൻ- ലോകേഷ് കനകരാജ് ചിത്രം 'വിക്രമി'ന് മികച്ച പ്രതികരണമാണ് കേരളത്തിൽ നിന്നും ലഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ സിനിമ കേരളത്തിൽ നിന്നും ഏറ്റവും അധികം കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്തു 38 ദിവസങ്ങൾ പിന്നിടുമ്പോൾ വിക്രം കേരളത്തിൽ നിന്നും നാൽപത് കോടിയ്ക്കടുത്ത് രൂപ നേടി കഴിഞ്ഞു.

കേരള ബോക്സോഫീസിൽ നിന്നും വിക്രം ഇതുവരെ 39.60 കോടിയാണ് നേടിയിരിക്കുന്നത്. തെലുങ്കാനയിലും ആന്ധ്ര പ്രദേശിൽ നിന്നുമായി ചിത്രം 30.95 കോടി നേടിയപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് മാത്രമായി 181.30 കോടിയാണ് നേടിയത്. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും 13.60 കോടിയാണ് സിനിമയുടെ കളക്ഷൻ. ആഗോളതലത്തിൽ 412.25 കോടിയാണ് ഈ ലോകേഷ് ചിത്രം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീൽ ഉൾപ്പടെയുള്ളവർ സിനിമയെ സമൂഹ മാധ്യമങ്ങളിലൂടെ പ്രശംസിച്ചിട്ടുണ്ട്. 'വിക്രമിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ ഒരുമിച്ച് കാണാൻ സാധിക്കുക എന്നത് ഒരു വിരുന്ന് പോലെയാണ്. ലോകേഷ്, നിങ്ങളുടെ വർക്കിന്റെ ഒരു ആരാധകനാണ് ഞാൻ. അനിരുദ്ധ് നിങ്ങൾ ഒരു റോക്ക്സ്റ്റാർ തന്നെ. അൻപറിവിനെയോർത്ത് അഭിമാനം തോന്നുന്നു. റോളക്സ് ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല. സൂര്യ സാർ നിങ്ങൾ തകർത്തു', പ്രശാന്ത് നീൽ ട്വീറ്റ് ചെയ്തു.

മലയാളത്തിലെ നടന്മാരായ ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, കാളിദാസ്, നരേൻ എന്നിവർ ചേർന്ന ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സൂര്യക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ഭാഗം എത്രയും പെട്ടന്ന് തന്നെ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു കഴിഞ്ഞു.

story highlights: kamal haasan movie kerala boxoffice collection

Next Story