Top

തലൈവരെ കാണാൻ എത്തി കമൽ ഹാസൻ; ലോക സിനിമയിലെ ഏറ്റവും മികച്ച സൗഹൃദമെന്ന് ആരാധകർ

29 May 2022 9:08 AM GMT
ഫിൽമി റിപ്പോർട്ടർ

തലൈവരെ കാണാൻ എത്തി കമൽ ഹാസൻ; ലോക സിനിമയിലെ ഏറ്റവും മികച്ച സൗഹൃദമെന്ന് ആരാധകർ
X

'വിക്രം' റിലീസിന് ഏതാനും ദിവസങ്ങൾ മാത്രം നിൽക്കെ തന്റെ പ്രിയ സുഹൃത്തിനെ നേരിൽ കണ്ട് കമൽഹാസൻ. രാജ്യത്തെ വിവിധ നഗരങ്ങളിൽ തന്റെ വരാനിരിക്കുന്ന സിനിമയുടെ പ്രമോഷന്റെ തിരക്കിനിടയിലാണ് താരം ചെന്നൈയിൽ വെച്ച് തലൈവരെ നേരിൽ കണ്ടത്. വിക്രം സംവിധായകൻ ലോകേഷ് കനകരാജ് ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ പങ്കുവെച്ചു. ജൂൺ 3 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കമൽ ഹാസൻ കൊച്ചിയിൽ എത്തിയിരുന്നു. ലോകേഷ് കനകരാജിന്റെ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ കമൽഹാസനൊപ്പം വിജയ് സേതുപതി ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിലൂടെ എത്തുന്നുണ്ട്. സൂര്യ ചിത്രത്തിലെ മറ്റൊരു നിർണായക അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. കൂടാതെ ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരേൻ, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണൻ, വിജെ മൈന, ശിവാനി തുടങ്ങിയവരും അണിനിരക്കുന്നു.

തമിഴ് സിനിമ പ്രേമികളെ സംബന്ധിച്ച് 'വിക്രം' ചിത്രത്തിനായി ഏറ്റവും വലിയ കാത്തിരിപ്പിലാണ് കുറച്ച് നാളുകളായി.തിയേറുകളില്‍ എത്തുന്നതിനു മുൻപ് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. തെന്നിന്ത്യയിൽ പ്രീ-റിലീസ് ഹൈപ്പ് നെടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.

Story Highlights; Kamal Haasan meets Rajinikanth ahead of Vikram release

Next Story