Top

'എന്തൊരു ത്രില്ലിംഗ് ചിത്രമാണ് വിക്രം'; കമൽ ഹാസനെ ആദരിച്ച് ചിരഞ്ജീവി, ഒപ്പം സൽമാൻ ഖാനും

ബോളിവുഡ് താരം സൽമാൻ ഖാനും സംവിധായകൻ ലോകേഷ് കനകരാജും ഒപ്പമുണ്ടായിരുന്നു.

12 Jun 2022 4:50 AM GMT
ഫിൽമി റിപ്പോർട്ടർ

എന്തൊരു ത്രില്ലിംഗ് ചിത്രമാണ് വിക്രം; കമൽ ഹാസനെ ആദരിച്ച് ചിരഞ്ജീവി, ഒപ്പം സൽമാൻ ഖാനും
X

'വിക്രം' സിനിമയുടെ വിജയത്തിന് പിന്നാലെ കമൽ ഹാസനെ ആദരിച്ച് തെലുങ്ക് താരം ചിരഞ്ജീവി. താരത്തിന്റെ വീട്ടിൽ വെച്ചായിരുന്നു കമലിനെ ആദരിച്ചത്. ബോളിവുഡ് താരം സൽമാൻ ഖാനും സംവിധായകൻ ലോകേഷ് കനകരാജും ഒപ്പമുണ്ടായിരുന്നു. ചിരഞ്ജീവി തന്നെയാണ് കമൽ തന്റെ വീട്ടിൽ എത്തിയതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

'എന്റെ പ്രിയപ്പെട്ട സുഹൃത്ത് കമൽ ഹാസനെ കഴിഞ്ഞ രാത്രി എന്റെ വീട്ടിൽ വെച്ച് ആദരിക്കാൻ സാധിച്ചതിലും വിക്രം എന്ന സിനിമയുടെ വിജയം ആഘോഷിച്ചതിലും അതിയായ സന്തോഷം. എന്റെ പ്രിയപ്പെട്ട സല്ലു ഭായിയും ലോകേഷും ഒപ്പമുണ്ടായിരുന്നു. എന്തൊരു ത്രില്ലിംഗ് സിനിമയാണിത്. കൂടുതൽ വിജയം ആശംസിക്കുന്നു' എന്നാണ് ചരഞ്ജീവി ട്വീറ്റ് ചെയ്തത്.

ജൂൺ മൂന്നാം തീയതിയാണ് 'വിക്രം' റിലീസ് ചെയ്തത്. കമൽ ഹാസന്റെ തിരിച്ചുവരവ് എന്നാണ് സിനിമയെക്കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ചിത്രം ഇതിനകം 250 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. കമലിന് പുറമെ ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യയും 'വിക്രമി'ൽ സുപ്രധാനമായ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

story highlights: kamal haasan honoured by chiranjeevi in presence of salman khan and lokesh kanagaraj

Next Story