Top

റോളക്‌സിന് വിക്രമിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്; മനോഹര നിമിഷമെന്ന് സൂര്യ

വിക്രമിന്റെ സംവിധായകന്‍ ലോകേഷ് കനകരാജിന് കമല്‍ ഹാസന്‍ ആഡംബര കാര്‍ സമ്മാനിച്ചിരുന്നു

8 Jun 2022 10:29 AM GMT
ഫിൽമി റിപ്പോർട്ടർ

റോളക്‌സിന് വിക്രമിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്; മനോഹര നിമിഷമെന്ന് സൂര്യ
X

'വിക്രം' വിജയത്തിന് പിന്നാലെ സൂര്യയ്ക്ക് സമ്മാനവുമായി കമല്‍ഹാസന്‍. റോളെക്‌സിന്റെ വാച്ചാണ് കമല്‍ ഹാസന്‍ നേരിട്ടെത്തി സൂര്യയ്ക്ക് സമ്മാനിച്ചത്. കമല്‍ഹാസനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സൂര്യയാണ് ഇക്കാര്യം അറിയിച്ചത്. 'ഈ നിമിഷം ജീവിതത്തെ മനോഹരമാക്കുന്നു! നിങ്ങള്‍ക്ക് നന്ദി അണ്ണാ' എന്ന് ചിത്രങ്ങള്‍ക്കൊപ്പം സൂര്യ കുറിച്ചത്.

വിക്രമിന്റെ സംവിധായകന്‍ ലോകേഷ് കനകരാജിന് കമല്‍ ഹാസന്‍ ആഡംബര കാര്‍ സമ്മാനിച്ചിരുന്നു. ലെക്‌സസ് കാറാണ് താരം തന്റെ ഫാന്‍ ബോയ് കൂടിയായി സംവിധായകന് നല്‍കിയത്. ചിത്രത്തിലെ സഹസംവിധായകര്‍ക്ക് ബൈക്കും സമ്മാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യയ്ക്കും വാച്ചുമായി താരം എത്തിയിരിക്കുന്നത്.

സൂര്യ തന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് വിക്രമില്‍ എത്തിയതെന്ന് കമല്‍ നേരത്തെ പറഞ്ഞിരുന്നു. തന്റെ അടുത്ത സിനിമയില്‍ മുഴുനീള കഥാപാത്രമായി ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന് കമല്‍ ഹാസന് നന്ദി അറിയിച്ച് സൂര്യ നേരത്തെ രംഗത്തെത്തിയിരുന്നു.സിനിമയുടെ അവസാന മൂന്ന് മിനിറ്റില്‍ പ്രത്യക്ഷപ്പെടുന്ന റോളക്‌സ് എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. താരം പ്രതിഫലം വാങ്ങാതെയാണ് റോളക്‌സിനെ അവതരിപ്പിച്ചിരിക്കുന്നത്.

ജൂണ്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണങ്ങളോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. 'വിക്രം' ഇതിനോടകം 200 ക്ലബ്ബില്‍ ഇടം നേടിക്കഴിഞ്ഞു. കമല്‍ ഹാസന്റെ ഗംഭീര പ്രകടനം എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെ പ്രകടനങ്ങള്‍ക്കും മികച്ച അഭിപ്രായം നേടുന്നുണ്ട്. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മികവിനും എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

Story Highlights; Kamal Haasan gifted a Rolex watch to Surya for vikram

Next Story