Top

'പാർട്ടി ഇല്ലേ പുഷ്പാ'; വെടിയുതിർത്ത് ഫഹദ്; 'വിക്രം' ഷൂട്ട് പൂർത്തിയായി

110 ദിവസങ്ങളാണ് സിനിമ ചിത്രീകരിക്കാൻ ആവശ്യമായി വന്നത്.

2 March 2022 5:13 AM GMT
ഫിൽമി റിപ്പോർട്ടർ

പാർട്ടി ഇല്ലേ പുഷ്പാ; വെടിയുതിർത്ത് ഫഹദ്; വിക്രം ഷൂട്ട് പൂർത്തിയായി
X

കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിക്രം'. ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ്ങ് പൂർത്തിയായിരിക്കുകയാണ്. അണിയറപ്രവർത്തകർ തന്നെയാണ് വിശേഷം പങ്കുവെച്ചത്.

ഫഹദ് തോക്കുയർത്തി വെടിയുതിർക്കുന്ന വീഡിയോയും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. 110 ദിവസങ്ങളാണ് സിനിമ ചിത്രീകരിക്കാൻ ആവശ്യമായി വന്നത്.


നേരത്തെ കമൽഹാസന്റെ ഭാഗങ്ങൾ അവസാനിച്ചതിന്റെ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. കമലിനൊപ്പം അണിയറപ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിക്കുന്നതായിരുന്നു വീഡിയോ.

കമൽ ഹാസനും ഫഹദ് ഫാസിലിനൊപ്പം വിജയ് സേതുപതിയും സിനിമയിലെ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മലയാളി സന്നിധ്യം കൊണ്ട് ശ്രദ്ധയമാകുന്ന ചിത്രം കൂടിയാണ് വിക്രം. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

story highlights: kamal haasan- fahad movie vikram shooting wrapped up

Next Story