Top

സംശയം വേണ്ട 'വിക്രം' കമൽ ഹാസൻ തന്നെ; ക്യാരക്ടർ പോസ്റ്റർ

സൂര്യയാണ് വിക്രം എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു

2 Jun 2022 11:50 AM GMT
ഫിൽമി റിപ്പോർട്ടർ

സംശയം വേണ്ട വിക്രം കമൽ ഹാസൻ തന്നെ; ക്യാരക്ടർ പോസ്റ്റർ
X

ലോകേഷ് കനകരാജ് ചിത്രം 'വിക്ര'മിൽ കമൽ ഹാസന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ വിക്രം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. രാജ് കമൽ ഫിലിംസിന്റെ ട്വിറ്റർ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

ചിത്രത്തിൽ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്താതെയുള്ള സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിരുന്നു. തുടർന്ന് സൂര്യയാണ് വിക്രം എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കമൽ ഹാസന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

നാളെ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. പ്രേക്ഷകർക്ക് തികച്ചും ഒരു സസ്പെൻസ് ഫാക്റ്റർ ഒരുക്കിക്കൊണ്ടാണ് വിക്രം റിലീസിനൊരുങ്ങുന്നത്. പ്രീറിലീസ് ഹൈപ്പ് നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്ലൈറ്റ് അവകാശം ഡിസ്നിക്കാണ്.

ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ കമൽഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിലൂടെ എത്തുന്നുണ്ട്. സൂര്യ ചിത്രത്തിലെ മറ്റൊരു നിർണായക അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. കൂടാതെ ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരേൻ, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണൻ, വിജെ മൈന, ശിവാനി തുടങ്ങിയവരും അണിനിരക്കുന്നു.

Story Highlights; Kamal Haasan as vikram character poster out

Next Story