Top

'വിക്രം'; കമലും വിജയ് സേതുപതിയും മുഖാമുഖം എത്തുന്ന രംഗങ്ങൾ; ചിത്രീകരിച്ചത് 15 ദിവസം കൊണ്ട്

ചിത്രത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് കമൽ ഹാസൻ എത്തുന്നത്.

22 Feb 2022 7:11 AM GMT
ഫിൽമി റിപ്പോർട്ടർ

വിക്രം; കമലും വിജയ് സേതുപതിയും മുഖാമുഖം എത്തുന്ന രംഗങ്ങൾ; ചിത്രീകരിച്ചത് 15 ദിവസം കൊണ്ട്
X

കമൽഹാസനെ പ്രധാന കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിക്രം'. ചിത്രത്തിൽ വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ഫൈനൽ ഷെഡ്യൂൾ നടന്നുകൊണ്ടിരിക്കുന്ന സിനിമയെക്കുറിച്ച് രസകരമായ അപ്ഡേറ്റുകളാണ് വരുന്നത്.

കമൽ ഹാസനും വിജയ് സേതുപതിയും മുഖാമുഖം വരുന്നതാണ് വിക്രമിന്റെ ക്ലൈമാക്സ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി 15 ദിവസങ്ങൾ വേണ്ടി വന്നു എന്നും പറയപ്പെടുന്നു.

ചിത്രത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് കമൽ ഹാസൻ എത്തുന്നത്. രണ്ട് പ്രായത്തിലുള്ള രണ്ട് വ്യത്യസ്ത വേഷങ്ങളാണ് താരം അവതരിപ്പിക്കുന്നത്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവപും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

story highlights: kamal haasan and vijay sethupathi's climax scene took 15 days to complete in vikram movie

Next Story