Top

'സൂര്യ ആയിരിക്കും കഥ മുന്നോട്ട് കൊണ്ടുപോകുന്നത്'; 'വിക്രം' മൂന്നാം ഭാഗത്തിന് സാധ്യതയെന്ന് കമൽ ഹാസൻ

സൂര്യയുടെ കഥാപാത്രം സിനിമയുടെ അവസാന നിമിഷത്തിലാണ് എത്തുന്നത്.

19 May 2022 12:22 PM GMT
ഫിൽമി റിപ്പോർട്ടർ

സൂര്യ ആയിരിക്കും കഥ മുന്നോട്ട് കൊണ്ടുപോകുന്നത്; വിക്രം മൂന്നാം ഭാഗത്തിന് സാധ്യതയെന്ന് കമൽ ഹാസൻ
X

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിക്രം'. താരസാന്നിധ്യത്താൽ ഏറെ സമ്പുഷ്ടമായ സിനിമയിൽ സൂര്യ ഒരു പ്രധാന കഥാപാത്രമായെത്തും എന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നീട് ലോകേഷ് കനകരാജ് ഇത് ശരിവെക്കുകയും ചെയ്തു. ഇപ്പോഴിതാ സൂര്യയുടെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് കമൽ ഹാസൻ.

സൂര്യയുടെ കഥാപാത്രം സിനിമയുടെ അവസാന നിമിഷത്തിലാണ് എത്തുന്നത്. നടന്റെ കഥാപാത്രമായിരിക്കും സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും ചിലപ്പോൾ മൂന്നാം ഭാഗമുണ്ടാകുമെന്നും കമൽ ഹാസൻ പറഞ്ഞു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം.

'അത് ഇനി ഒരു അഭ്യൂഹമല്ല. സൂര്യ അവിശ്വസിനീയമായ രീതിയിൽ ഒരു അവസാന നിമിഷ അപ്പിയറൻസ് നടത്തുന്നുണ്ട്. അത് തന്നെയായിരിക്കും കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ചിലപ്പോൾ മൂന്നാം ഭാഗത്തിലേക്ക്' കമൽ ഹാസൻ പറഞ്ഞു.

വിക്രമിന്റെ ട്രെയ്‌ലർ റിലീസിന് പിന്നാലെയാണ് സൂര്യ സിനിമയിൽ അഭിനയിക്കുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നത്. സൂര്യ സിനിമയുടെ ലൊക്കേഷനിൽ നിൽക്കുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിക്രമിലെ സ്റ്റണ്ട് ടീം അംഗങ്ങൾ സൂര്യ ചിത്രത്തിൽ ഉണ്ടാകുമെന്ന് പറയുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒരു ദിവസത്തെ ചിത്രീകരണമായിരുന്നു എന്നും അംഗങ്ങൾ പറയുന്നു. പിന്നാലെയാണ് ലോകേഷ് കനകരാജ് സൂര്യ സിനിമയുടെ സാന്നിധ്യമാകും എന്ന് അറിയിച്ചത്.

ജൂൺ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

story highlights: kamal haasan about the role of suriya and possibility of a third part for vikram

Next Story