Top

'കേരളത്തിന്റെ മാത്രമല്ല, ഫഹദ് ദക്ഷിണേന്ത്യയുടെയും സ്വത്ത്'; മലയാളിയായതുകൊണ്ടല്ല 'വിക്ര'മില്‍ തെരഞ്ഞെടുത്തതെന്ന് കമല്‍ ഹാസന്‍

12 Jun 2022 12:44 PM GMT
ഫിൽമി റിപ്പോർട്ടർ

കേരളത്തിന്റെ മാത്രമല്ല, ഫഹദ് ദക്ഷിണേന്ത്യയുടെയും സ്വത്ത്; മലയാളിയായതുകൊണ്ടല്ല വിക്രമില്‍ തെരഞ്ഞെടുത്തതെന്ന് കമല്‍ ഹാസന്‍
X

ഫഹദ് ഫാസിലിന്റെ അഭിനയ മികവിനെക്കുറിച്ച് ഉലകനായകന്‍ കമല്‍ ഹാസന്‍. അപാര കഴിവുള്ള നടനാണെന്നും കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെയും സ്വത്താണ് ഫഹദ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'വിക്രം' എന്ന ചിത്രത്തിലേക്ക് ഫഹദിനെ തെരഞ്ഞെടുക്കാന്‍ കാരണം കഴിവുകൊണ്ട് മാത്രം. അല്ലാതെ മലയാളിയായതുകൊണ്ടല്ല. അടുത്ത പത്ത് വര്‍ഷം പ്രേക്ഷകരുടെ മനസ്സില്‍ മായാതെ തങ്ങിനില്‍ക്കുന്ന സിനിമയായിരിക്കും വിക്രം എന്നും അദ്ദേഹം പറഞ്ഞു.

ഫഹദിനൊപ്പം വിജയ് സേതുപതിയുടെയും അഭിനയം തന്നെ ആകര്‍ഷിച്ചതായി കമല്‍ പറയുന്നു. അവരില്‍ നിന്നും പലതും പഠിക്കുകയായിരുന്നുവെന്നും ഇരുവരെയും ചേര്‍ത്ത് ഒരു സിനിമ തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചുപോയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം.

മലയാള സിനിമയില്‍ അഭിനയിക്കാന്‍ എപ്പോഴും തയ്യാറാണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കുന്നു. കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്‌നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും എന്നൊരു സാധ്യതയുണ്ട്. എന്നാല്‍ സിനിമയുടെ തന്മയത്വം പോകുമോ എന്നാണ് മലയാള സംവിധായകരുടെ പേടി. ഈ പേടി മാറ്റി അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മലയാള സിനിമയില്‍ താന്‍ ഇനിയുമെത്തുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Story Highlights; Kamal Haasan about Fahad Fazil

Next Story