'കാതുവാക്കുള രണ്ടു കാതല്‍'; വിജയ് സേതുപതിയുടെ ഫസ്റ്റ് ലുക്ക് എത്തി
നയന്‍താരയും സാമന്തയുമാണ് ചിത്രത്തിലെ നായികമാർ.
15 Nov 2021 5:47 AM GMT
ഫിൽമി റിപ്പോർട്ടർ

വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം 'കാതുവാക്കുള രണ്ടു കാതലി'ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വിജയ് സേതുപതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടത്. റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നയന്‍താരയും സാമന്തയുമാണ് ചിത്രത്തിലെ നായികമാർ. ഒരു ത്രികോണ പ്രണയത്തിന്റെ കഥയായിരിക്കും ചിത്രം പറയുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് കൊവിഡ് വന്നത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.
സെവന് സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിനായി അനിരുദ്ധാണ് സംഗീതമൊരുക്കുന്നത്.
നേരത്തെ വിജയ് സേതുപതിയും വിഗ്നേശ് ശിവനും നാനും റൗഡി താന്‍ എന്ന ചിത്രത്തിനായി ഒന്നിച്ചിരുന്നു. നയന്‍താരയായിരുന്നു ചിത്രത്തിലും നായികയായി എത്തിയത്.