Top

'രാജ്യം മുഴുവൻ കേൾക്കേണ്ട കഥ'; 'റോക്കറ്ററി'യെ പ്രകീർത്തിച്ച് കാർത്തി

'ഒരു കലാകാരൻ എന്ന നിലയിൽ നിങ്ങളുടെ കഴിവ് എന്തെന്ന് സംവിധായകനായുള്ള ആദ്യ സിനിമയുടെ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു'

1 July 2022 2:26 PM GMT
ഫിൽമി റിപ്പോർട്ടർ

രാജ്യം മുഴുവൻ കേൾക്കേണ്ട കഥ; റോക്കറ്ററിയെ പ്രകീർത്തിച്ച് കാർത്തി
X

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ആർ മാധവൻ കഥയും സംവിധാനവും ഒരുക്കിയ ചിത്രം 'റോക്കറ്ററി ദി നമ്പി എഫക്റ്റി'നെ പ്രശംസിച്ച് നടൻ കാർത്തി. മാധവൻ എന്ന സംവിധായകന്റെ മികച്ച തുടക്കം. രാജ്യം കേൾക്കേണ്ട കഥയാണ് ഇതെന്നും കാർത്തി സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു.

'പ്രിയപ്പെട്ട മാധവൻ റോക്കറ്ററിയുടെ റിലീസിന് അഭിനന്ദനങ്ങൾ. ഒരു കലാകാരൻ എന്ന നിലയിൽ നിങ്ങളുടെ കഴിവ് എന്തെന്ന് സംവിധായകനായുള്ള ആദ്യ സിനിമയുടെ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. ഈ രാജ്യം മുഴുവൻ കേൾക്കേണ്ട മഹത്തരമായ കഥയാണ് ഇത്', കാർത്തി കുറിച്ചു.

അതേസമയം സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഒരു മാസ് മസാല ചിത്രമായല്ല, മറിച്ച് അറിയേണ്ടതും കാണേണ്ടതുമായ ഒരു സെൻസേഷണൽ റിയൽ ലൈഫ് സ്റ്റോറിയാണ് 'റോക്കറ്ററി ദി നമ്പി എഫക്റ്റ്' എന്ന ചിത്രം, ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞരിൽ ഒരാളുടെ ജീവചരിത്രം സിനിമ അഗാധമായി ഇടപഴകുന്നതും വിജ്ഞാനപ്രദവുമാണ്, നടൻ മാധവൻ അഭിനയത്തിലും സംവിധാനത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു. നമ്പി നാരയണന്റെ ജീവിതം പ്രചോദനാത്മകമാണ് എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണം.

അദ്ദേഹത്തോട് ചെയ്ത അനീതി ഹൃദയഭേദകമായിരുന്നു, പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുകയും ആ മനുഷ്യനെക്കുറിച്ച് അഭിമാനം തോന്നുകയും ചെയ്യുന്ന നിരവധി രംഗങ്ങൾ സിനിമയിലൂടെ കടന്നു പോകുന്നുണ്ട്, എല്ലാ ഇന്ത്യക്കാരും കണ്ടിരിക്കേണ്ട ചിത്രം എന്നിങ്ങനെയാണ് ട്വിറ്ററിൽ നിറയുന്ന പ്രതികരണം.

വ്യാജ ചാരക്കേസിൽ കുടുങ്ങിയ പ്രശസ്ത ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്‍റെ ജീവിതത്തിലെ സംഭവബഹുലമായ 27 മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. നാലുവര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിൽ നമ്പി നാരായണനായി അഭിനയിച്ചിരിക്കുന്നതും മാധവന്‍ തന്നെയാണ്. നമ്പി നാരായണന്റെ വിവിധ പ്രായങ്ങൾ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകളുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിൽ സഹ സംവിധായകനാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ്- ബിജിത്ത് ബാല, സംഗീതം- സാം സി എസ്, പിആര്‍ഒ- പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

story highlights: kaarthi praises rocketry movie

Next Story