Top

കൊരട്ടാല ശിവയ്ക്കൊപ്പം പുതിയ ചിത്രവുമായി ജൂനിയർ എൻടിആർ; ഷൂട്ടിംഗ് ഉടൻ

ആലിയ ഭട്ടായിരിക്കും ചിത്രത്തിലെ നായിക എന്നും വാർത്തകളുണ്ട്.

31 Jan 2022 12:45 PM GMT
ഫിൽമി റിപ്പോർട്ടർ

കൊരട്ടാല ശിവയ്ക്കൊപ്പം പുതിയ ചിത്രവുമായി ജൂനിയർ എൻടിആർ; ഷൂട്ടിംഗ് ഉടൻ
X

തെന്നിന്ത്യയിൽ വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് ജൂനിയർ എൻടിആർ. ഇപ്പോഴിതാ സൂപ്പർഹിറ്റ് ഡയറക്ടർ . കൊരട്ടാല ശിവയ്‌ക്കൊപ്പം അദ്ദേഹം വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

സിനിമയുടെ പൂജ ഫെബ്രുവരി ഏഴിന് നടക്കുമെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആലിയ ഭട്ടായിരിക്കും ചിത്രത്തിലെ നായിക എന്നും വാർത്തകളുണ്ട്.


ഇത് രണ്ടാം തവണയാണ് കൊരട്ടാല ശിവയ്‌ക്കൊപ്പം ജൂനിയർ എൻടിആർ സിനിമ ചെയ്യുന്നത്. നേരത്തെ ജനത ഗേജ് എന്ന സിനിമയ്ക്കായാണ് ഇരുവരും ഒന്നിച്ചത്. മോഹൻലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

രാജമൗലി ചിത്രം ആർആർആറാണ് ജൂനിയർ എൻടിആറിന്റെതായി റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രം. നടന് പുറമെ രാം ചരൺ, അജയ് ദേവ്‍ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത് കെ വി വിജയേന്ദ്ര പ്രസാദിൻറെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്.

Next Story