'അല്ലു കൊലമാസ്, ഫഹദ് കിടിലൻ പെർഫോമൻസ്'; പുഷ്പ ഡബ്ബിങ്ങിനെക്കുറിച്ച് ജിസ് ജോയ്
ചിത്രത്തിന്റെ ആദ്യഭാഗം 2021 ഡിസംബറില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും.
8 Dec 2021 11:42 AM GMT
ഫിൽമി റിപ്പോർട്ടർ

പുഷ്പയിലെ അല്ലു അർജുന്റെ രംഗങ്ങളുടെ മലയാളം ഡബ്ബിങ്ങ് പൂർത്തിയായി. താരത്തിന് ഡബ്ബ് ചെയ്ത സംവിധായകൻ ജിസ് ജോയ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
'അല്ലു കൊലമാസായായിട്ടുണ്ട്. ഫാഹദ് ഫാസിലിന്റെ കിടിലൻ പെർഫോമൻസ്. പാട്ടും, ഡാന്‍സും, ഫൈറ്റും, കോമഡിയുമെല്ലാം മനോഹരം. കൊമേഴ്സ്യല്‍ ചേരുവകളെല്ലാം നന്നായി ചേര്‍ത്തിട്ടുണ്ട്. സിനിമയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷം', ജിസ് ജോയ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ചിത്രത്തിന്റെ ആദ്യഭാഗം 2021 ഡിസംബറില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. മലയാളികളുടെ പ്രിയതാരമായ ഫഹദ് ഫാസിലും പുഷ്പയിലുണ്ട്. വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.ആര്യ, ആര്യ2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ.
രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. തെലുങ്കിനോടൊപ്പം, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റീലിസിനെത്തുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.