Top

'മഹേഷ് ബാബുവിനെ താങ്ങാന്‍ ബോളിവുഡിന് കഴിയാത്തത് പോലെ രജനികാന്തിനെ താങ്ങാന്‍ ഹോളിവുഡിനും കഴിയില്ല'; ജയശ്രീ വെങ്കിട്ടരാമനന്‍

17 May 2022 5:15 AM GMT
ഫിൽമി റിപ്പോർട്ടർ

മഹേഷ് ബാബുവിനെ താങ്ങാന്‍ ബോളിവുഡിന് കഴിയാത്തത് പോലെ രജനികാന്തിനെ താങ്ങാന്‍ ഹോളിവുഡിനും കഴിയില്ല; ജയശ്രീ വെങ്കിട്ടരാമനന്‍
X

ബോളിവുഡ് തന്നെ അര്‍ഹിക്കുന്നില്ല എന്ന മഹേഷ് ബാബുവിന്റെ പരാമര്‍ശത്തില്‍ പിന്തുണയറിയിച്ച് നടി ജയശ്രീ വെങ്കിട്ടരാമനന്‍. മഹേഷ് ബാബു തനിക്ക് പ്രിയപ്പെട്ട നടന്‍ തന്നെയാണ്. രജനികാന്തിനോടുള്ള ആളുകളുടെ ആരാധന എല്ലാവര്‍ക്കും അറിയുന്നതാണ്. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ഹോളിവുഡിന് പോലും രജനികാന്തിനെ താങ്ങാന്‍ കഴിയില്ലെന്ന് ജയശ്രീ കൂട്ടിച്ചേര്‍ത്തു.

'എനിക്ക് പ്രിയപ്പെട്ടവരില്‍ ഒരാളാണ് മഹേഷ് ബാബു. മഹേഷ് ബാബുവിനോട് ആളുകള്‍ക്കുള്ള ആരാധന എനിക്കറിയാം. അതേസമയം, രജനികാന്ത് സാറിനോടുമുള്ള ആരാധന എല്ലവര്‍ക്കും അറിയുന്ന കാര്യമാണ്. രജനികാന്തിന്റെ ഫോട്ടോ ദൈവങ്ങളുടെ ഫോട്ടോയ്‌ക്കൊപ്പം വയ്ക്കുന്നവരുമുണ്ട്. ഇങ്ങനൊരു സ്ഥാനം വിട്ടുകളയാന്‍ ആരാണ് ആഗ്രഹിക്കുക. പണത്തിന് ഇത് വാങ്ങാനാകുമോ? ആ അര്‍ത്ഥത്തില്‍ മഹേഷ് ബാബുവിനെയും ബോളിവുഡിനേയും മറന്നേക്കൂ. ഹോളിവുഡിന് പോലും രജനികാന്തിനെ താങ്ങാന്‍ കഴിയില്ല. - ജയശ്രീ പറഞ്ഞു.

കഴിഞ്ഞ ദിവസം തെലുങ്ക് ചിത്രം 'മേജറി'ന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് മഹേഷ് ബാബുവിന്റെ വിവാദ പരാമര്‍ശം. 'എനിക്ക് ഹിന്ദിയില്‍ നിന്ന് ഒരുപാട് ഓഫറുകള്‍ ലഭിച്ചിരുന്നു, പക്ഷെ അവര്‍ എന്നെ അര്‍ഹിക്കുന്നില്ല. എനിക്ക് താരപരിവേഷം നല്‍കിയത് തെലുങ്ക് സിനിമയാണ്. ഇവിടെ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നൂത്. മറ്റൊരു ഇന്‍ഡസ്ട്രിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. അതിനായി സമയം കളയാന്‍ ആ?ഗ്രഹിക്കുന്നുമില്ല. ഞാന്‍ എന്നും തെലുങ്ക് സിനിമകളുടെ ഭാ?ഗമാകാനാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യയിലുടനീളമുള്ള ജനങ്ങള്‍ അത് കാണണമെന്നുമാണ് ഞാന്‍ ആഗ്രഹുക്കുന്നത്. ഇപ്പോള്‍ അത് സാധ്യമായതില്‍ അതിയായ സന്തോഷത്തിലാണ്' എന്നാണ് മഹേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞത്.

Story Highlights; Jayasree Venkataraman says Hollywood can't afford Rajinikanth

Next Story