Top

അല്ലു, പ്രഭാസ്, രാം ചരൺ... അടുത്തത് മഹേഷ് ബാബുവിനൊപ്പം; ജയറാം വീണ്ടും തെലുങ്കിലേക്ക്

'ഗോസ്റ്റ്' എന്ന ചിത്രത്തിലൂടെ കന്നടയിലും ജയറാം അരങ്ങേറ്റം കുറിക്കുകയാണ്.

18 March 2023 10:01 AM GMT
ഫിൽമി റിപ്പോർട്ടർ

അല്ലു, പ്രഭാസ്, രാം ചരൺ... അടുത്തത് മഹേഷ് ബാബുവിനൊപ്പം; ജയറാം വീണ്ടും തെലുങ്കിലേക്ക്
X

അടുത്ത കാലത്ത് തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളുടെ ഭാഗമായ നടനാണ് ജയറാം. 'അങ്ങ് വൈകുണ്ഠപുരത്ത്', 'പൊന്നിയിൻ സെൽവൻ' എന്നിങ്ങനെ പോകുന്ന ആ നിരയിലേക്ക് മറ്റൊരു ചിത്രം കൂടി. മഹേഷ് ബാബു നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ ജയറാമും ഭാഗമാകും. തെലുങ്കിലെ ഹിറ്റ് സംവിധായകൻ ത്രിവിക്രം ശ്രീനിവാസാണ് ചിത്രം ഒരുക്കുന്നത്.

ജയറാം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. 'കൃഷ്ണ സാറിന്‍റെ (മഹേഷ് ബാബുവിന്‍റെ അച്ഛന്‍) ചിത്രങ്ങള്‍ തിയേറ്ററിൽ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ മഹേഷ് ബാബുവിനോപ്പം സഹകരിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. എന്‍റെ സ്വന്തം ത്രിവിക്രംജിക്കൊപ്പം ഒരിക്കല്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷം', ജയറാം കുറിച്ചു.


മഹേഷ് ബാബു ചിത്രം കൂടാതെ നിരവധി അന്യ ഭാഷ സിനിമകൾ ജയറാമിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. രാം ചരണും ശങ്കറും ഒന്നിക്കുന്ന 'ആർ സി 15', മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ', സാമന്ത-വിജയ് ദേവരകൊണ്ട ടീമിന്റെ 'ഖുശി' എന്നിങ്ങനെ പോകുന്നു നടന്റെ പുതിയ സിനിമകളുടെ നിര. 'ഗോസ്റ്റ്' എന്ന ചിത്രത്തിലൂടെ കന്നടയിലും ജയറാം അരങ്ങേറ്റം കുറിക്കുകയാണ്.

STORY HIGHLIGHTS: JAYARAM TO ACT IN A MOVIE WITH MAHESH BABU

Next Story