Top

തിയേറ്ററിൽ രക്ഷയില്ല; ജയം രവിയുടെ 'അഗിലൻ' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ഒരു പൊലീസ് ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രമാണ് അഗിലൻ

19 March 2023 7:50 AM GMT
ഫിൽമി റിപ്പോർട്ടർ

തിയേറ്ററിൽ രക്ഷയില്ല; ജയം രവിയുടെ അഗിലൻ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
X

കല്യാണ കൃഷ്ണൻ സംവിധാനം ചെയ്ത ജയം രവി ചിത്രം 'അഗിലന്റെ ' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം തിയേറ്ററിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് അണിയറ പ്രവർത്തകർ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. മാർച്ച് 10ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മാർച്ച് 31ന് ചിത്രം സീ ഫൈവിൽ സ്ട്രീമിങ് ആരംഭിക്കും.

ഒരു പൊലീസ് ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രമാണ് അഗിലൻ. ഇന്ത്യൻ തീരക്കടലിന്റെ ചുമതലയുള്ള അധോലോക സംഘത്തിന്റെ വേഷത്തിലാണ് ജയം രവി എത്തുന്നത്. പ്രിയ ഭവാനി ശങ്കര്‍, തന്യ, ചിരാഗ്, ഹരീഷ് പേരടി, ഹരീഷ് ഉത്തമൻ, തരുണ്‍ അറോറ, മധുസുതൻ റാവു, സായ് ധീന, ഐ എസ് രാജേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഗിലനിലെ ദ്രോഗം എന്ന ഗാനവും ഇതിനിടെ പുറത്ത് വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. സാം സി എസ് ആണ് സംഗീതം, സാം, ശിവം എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്റേതാണ് വരികൾ. വിവേക് ആനന്ദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എൻ ഗണേഷ് കുമാറാണ് ചിത്രസംയോജനം. സ്‍ക്രീൻ സീൻ മീഡിയ എന്റര്‍ടെയ്‍ൻമെന്റാണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം വിജയ് മുരുഗൻ ആണ്. ക്രിയേറ്റീവ് ഹെഡ് പൂജ പ്രിയങ്കയാണ്.

STORY HIGHLIGHTS: Jayam Ravi starrer Agilan to stream on ott

Next Story