Top

'പുനീതിന്റെ ഒരോ രംഗങ്ങളും ആഘോഷിക്കുകയാണ്'; 'ജെയിംസ്' പ്രേക്ഷക പ്രതികരണം

ചേതന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ് ജെയിംസ്

17 March 2022 8:54 AM GMT
ഫിൽമി റിപ്പോർട്ടർ

പുനീതിന്റെ ഒരോ രംഗങ്ങളും ആഘോഷിക്കുകയാണ്; ജെയിംസ് പ്രേക്ഷക പ്രതികരണം
X

അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം 'ജെയിംസ്' തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് തന്നെ ഫാന്‍ ഷോ ആരംഭിച്ചിരുന്നു. ചേതന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ് ജെയിംസ്.


പവര്‍ സ്റ്റാര്‍ പുനീതിന്റെ പവര്‍ പാക്ക്ഡ് ആക്ഷന്‍ ചിത്രമാണ് ജെയിംസ് എന്നാണ് പ്രേക്ഷക പ്രതികരണം. മികച്ച ഒരു വിഷ്വല്‍ ട്രീറ്റ് ആണെന്നും വളരെ വൈകാരികമായ ചിത്രമാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. പുനീതിന്റെ ജന്മദിനമായ ഇന്ന് താരത്തിന് പിറന്നാളാശംസകള്‍ അറിയിച്ചും നിരവധി ആരാധകര്‍ എത്തി.


'ആക്ഷന്‍ രംഗങ്ങള്‍, കിടിലന്‍ നൃത്തച്ചുവടുകള്‍, മാസ് ഡയലോഗുകള്‍. ആരാധകര്‍ അദ്ദേഹത്തിന്റെ ഒരോ രംഗങ്ങളും ആഘോഷിക്കുകയാണ്. അദ്ദേഹത്തെ സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കുന്നത് വൈകാരികമായ ഒരു അനുഭവമാണ്. കര്‍ണാടക മാത്രമല്ല, മുഴുവന്‍ ഇന്ത്യയും ജെയിംസ് കാണണം' എന്നാണ് ട്രേഡ് അനലിസ്റ്റ് രമേശ് ബാലയുടെ കമന്റ്.


പിയ ആനന്ദ്, അനു പ്രഭാകര്‍, ശ്രീകാന്ത്, ശരത് കുമാര്‍, മുകേഷ് റിഷി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുനീതിന്റെ സഹോദരങ്ങളായ രാഘവേന്ദ്ര രാജ്കുമാറും താരത്തിനൊപ്പം ചിത്രത്തിലുണ്ട്.

Story Highlights; puneeth rajkumar's last movie james Audience Response

Next Story