Top

'ജയ് ഭീം' സമുദായത്തെ അപമാനിച്ചു; വണ്ണിയാര്‍ സംഘം കോടതിയിലേക്ക്

ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പെടെ സി.ആര്‍.പി.സിയുടെയും ഐ.പി.സിയുടെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതിയില്‍ കേസ് നല്‍കിയിട്ടുള്ളത്

24 Nov 2021 4:17 AM GMT
ഫിൽമി റിപ്പോർട്ടർ

ജയ് ഭീം സമുദായത്തെ അപമാനിച്ചു; വണ്ണിയാര്‍ സംഘം കോടതിയിലേക്ക്
X

'ജയ് ഭീം' ചിത്രം തങ്ങളുടെ സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് വണ്ണിയാര്‍ സംഘം കോടതിയെ സമീപിച്ചു. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പെടെ സി.ആര്‍.പി.സിയുടെയും ഐ.പി.സിയുടെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതിയില്‍ കേസ് നല്‍കിയിട്ടുള്ളത്. ചിത്രത്തന്റെ നിര്‍മ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകനായ ജ്ഞാനവേല്‍, പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടെയ്‌മെന്റ്, ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം എന്നിവര്‍ക്കെതിരെയാണ് പരാതി.

വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി.ജെ.ജ്ഞാനവേല്‍ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ചിത്രത്തിലെ ക്രൂരനായ പൊലീസുകാരന്‍ യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാര്‍ സമുദായത്തിലുള്ളവരുടെ ആരോപണം. മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കാത്ത പക്ഷം സൂര്യയുടെ സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യാനോ റോഡില്‍ ഇറങ്ങി നടക്കാനോ അനുവദിക്കില്ലെന്ന് വണ്ണിയാര്‍ സമുദായ നേതാവ് വ്യക്തമാക്കിയിരുന്നു.

ചിത്രവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ ജ്ഞാനവേല്‍ രംഗത്തെത്തിയിരുന്നു. ഒരു സമുദായത്തെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.തങ്ങള്‍ സിനിമ ഒരുക്കിയത് പൊലീസും ജുഡീഷ്യറിയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും താഴെക്കിടയില്‍ ഉള്ളവര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നുള്ള സന്ദേശം നല്‍കുവാനാണ്. സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയ്ക്ക് എല്ലാ പഴികളും സൂര്യയുടെ മേല്‍ ചാര്‍ത്തപ്പെടുന്നത് നിരാശജനകമാണ്. ഒരു നിര്‍മ്മാതാവ് എന്ന നിലയ്ക്കും നടന്‍ എന്ന നിലയ്ക്കും അദ്ദേഹത്തിന്റെ ആഗ്രഹം ആദിവാസി ജനങ്ങളുടെ വേദനകള്‍ എല്ലാവരിലേക്കും എത്തിക്കുക എന്നത് മാത്രമായിരുന്നു എന്ന് ജ്ഞാനവേല്‍ വ്യക്തമാക്കിയിരുന്നു.

സിനിമയില്‍ അഗ്‌നികുണ്ഡം പശ്ചാത്തലമാക്കിയ ഒരു കലണ്ടര്‍ കാണിക്കുന്നുണ്ടെന്നും അഗ്‌നികുണ്ഡം വണ്ണിയാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്നതാണെന്നും വണ്ണിയാര്‍ സംഘം അവകാശിപ്പിട്ടിരുന്നു. എന്നാല്‍ തങ്ങള്‍ അങ്ങനെയൊരു കലണ്ടര്‍ കണ്ടിരുന്നില്ല എന്നും കണ്ടിരുന്നെങ്കില്‍ അത് മാറ്റുമായിരുന്നു എന്നും ജ്ഞാനവേല്‍ വ്യക്തമാക്കി. ജയ് ഭീം എന്ന സിനിമ കൊണ്ട് ആരെങ്കിലും വേദനിക്കപെട്ടു എങ്കില്‍ മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story