Top

21-ാം ചിത്രത്തില്‍ പ്രഭാസിന്റെ പ്രതിഫലം 100 കോടി, നായികയായി ദീപിക

പ്രഭാസിന്റെ 21-ാമത് ചിത്രമായതുകൊണ്ട് നിലവിൽ 'പ്രഭാസ് 21' എന്നാണ് പേരിട്ടിരിക്കുന്നത്.

12 Dec 2021 3:52 PM GMT
ഫിൽമി റിപ്പോർട്ടർ

21-ാം ചിത്രത്തില്‍ പ്രഭാസിന്റെ പ്രതിഫലം 100 കോടി, നായികയായി ദീപിക
X

'ബാഹുബലി' ചിത്രങ്ങളിലൂടെ താരമൂല്യം വൻതോതിൽ ഉയർത്തിയ പ്രഭാസിന്റെ പ്രതിഫലത്തെകുറിച്ചുമുള്ള വാർത്തകളാണ് പുതിയ ചിത്രത്തിൻറെ വിശേഷങ്ങൾക്കൊപ്പം എത്തുന്നത്. 'പ്രഭാസ് 21 'ൽ നായകനായി എത്തുന്ന പ്രഭാസിന് 100 കോടി രൂപ പ്രതിഫലമെന്നാണ് റിപ്പോർട്ട്. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിലാണ് പ്രഭാസ് പ്രതിഫലം കൂട്ടിയിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് തരാം ദീപിക പദുകോൺ ആണ്. ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം നേടുന്ന അഭിനേത്രി എന്ന നിലയിൽ ചിത്രത്തിനുവേണ്ടി കരാർ ഒപ്പുവെക്കുന്ന സമയം, ദീപിക നിർമ്മാതാക്കളോട് പ്രതിഫലമായി ചോദിച്ചത് 20 കോടി രൂപയായിരുന്നു.

പ്രഭാസിന്റെ 21-ാമത് ചിത്രമായതുകൊണ്ട് നിലവിൽ 'പ്രഭാസ് 21' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നാഗ് അശ്വിൻ സംവിധാനത്തിൽ ദേശീയ പുരസ്ക്കാരത്തിനർഹമായ 'മഹാനടി' സിനിമയുടെ ടീം വീണ്ടും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിൽ ദീപിക കൂടാതെ ഇന്ത്യൻ സിനിമാ ഇതിഹാസം അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്നു.

വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാർഷിക വേളയിലാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന വൻ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തുമെന്നും വിവരമുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ എന്റർടെയ്‌നറാണ്. സാങ്കൽപ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ് ഇത്. 2023 ഓടെയാകും ചിത്രം റിലീസ് ചെയ്യുക.

Next Story