Top

'കൊമരം ഭീം'; സ്‌കൂള്‍ ചോദ്യപേപ്പറിലും ചര്‍ച്ചയായി 'ആര്‍ആര്‍ആര്‍'

ചോദ്യപേപ്പര്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിക്കഴിഞ്ഞു

13 May 2022 2:55 AM GMT
ഫിൽമി റിപ്പോർട്ടർ

കൊമരം ഭീം; സ്‌കൂള്‍ ചോദ്യപേപ്പറിലും ചര്‍ച്ചയായി ആര്‍ആര്‍ആര്‍
X

സ്‌കൂള്‍ ചോദ്യപേപ്പറിലും ചര്‍ച്ചയായി രാജമൗലി ചിത്രം 'ആര്‍ആര്‍ആര്‍'. തെലുങ്കാനയിലെ തെലുങ്കാന പബ്ലിക് ഇന്റര്‍മീഡറ്റ് പരീക്ഷ ചോദ്യപേപ്പറിലാണ് ചിത്രത്തെക്കുറിച്ചുള്ള ചോദ്യം ഇടംപിടിച്ചത്. 'ആര്‍ആര്‍ആര്‍' എന്ന സിനിമയിലെ കൊമരം ഭീം എന്ന ജൂനിയര്‍ എന്‍ടിആറിന്റെ കഥാപാത്രക്കുറിച്ചായിരുന്നു ചോദ്യം.

നിങ്ങള്‍ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ജൂനിയര്‍ എന്‍ടിആറിന്റെ പ്രകടനം കണ്ടു. ഒരു പ്രമുഖ ടിവി ചാനല്‍ റിപ്പോര്‍ട്ടറിന് വേണ്ടി ജൂനിയര്‍ എന്‍ടിആറിമായുള്ള അഭിമുഖത്തിന് അവസരം ലഭിച്ചാല്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളെക്കുറിച്ചാണ് ചോദ്യപേപ്പറിലുള്ളത്.

സിനിമയെക്കുറിച്ച്, കഥാപാത്രങ്ങള്‍, തിരക്കഥ, ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍, സിനിമ പ്രേക്ഷകരിലുണ്ടാക്കുന്ന സ്വാധീനം, സിനിമയെക്കുറിച്ചുള്ള താരത്തിന്റെ അഭിപ്രായം എന്നീ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും എഴുതാനാണ് ആവശ്യപ്പെട്ടരിക്കുന്നത്. ഈ ചോദ്യപേപ്പര്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിക്കഴിഞ്ഞു.

അതേസമയം ചിത്രം ഇതുവരെ ആയിരം കോടി കളക്ട് ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1133 കോടിയാണ് 'ആര്‍ആര്‍ആര്‍' നേടിയിരിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചു. മെയ് 20ന് ചിത്രം ഒടിടി റിലീസായി സീ5ല്‍ എത്തും. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നെ പതിപ്പുകളിലാണ് റിലീസ് ചെയ്യുക. എന്നാല്‍ ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ചെയ്യുക എന്ന വാര്‍ത്തകളും എത്തുന്നുണ്ട്.

Story Highlights; In Telangana Intermediate Exam A Question Related to Jr NTR's Role in RRR

Next Story