Top

'ഗോഡ്ഫാദറി'ല്‍ ചിരഞ്ജീവിക്കും സല്‍മാന്‍ ഖാനും ചുവടൊരുക്കാന്‍ പ്രഭു ദേവ

3 May 2022 3:54 AM GMT
ഫിൽമി റിപ്പോർട്ടർ

ഗോഡ്ഫാദറില്‍ ചിരഞ്ജീവിക്കും സല്‍മാന്‍ ഖാനും ചുവടൊരുക്കാന്‍ പ്രഭു ദേവ
X

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം 'ലൂസിഫറി'ന്റെ തെലുങ്ക് റീമേക്ക് 'ഗോഡ്ഫാദറിന്റെ' നൃത്തസംവിധായകനായി പ്രഭു ദേവ. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എസ് തമന്‍ ആണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നേരത്തെ പ്രഭു ദേവ ചിത്രത്തിന്റെ കൊറിയോഗ്രാഫര്‍ ആയി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായത് ഇപ്പോഴാണ്.

ചിരഞ്ജീവി, സംവിധായകന്‍ മോഹന്‍ രാജ, ഏസ് കൊറിയോഗ്രാഫര്‍ പ്രഭുദേവ എന്നിവരോടൊപ്പമുള്ള ചിത്രവും തമന്‍ പങ്കുവച്ചു. തമന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ഗാനത്തില്‍ ചിരഞ്ജീവിക്കും സല്‍മാന്‍ ഖാനുമുള്ള ചുവടുകള്‍ ഒരുക്കാനാണ് പ്രഭുദേവ എത്തുന്നത്.

ഗോഡ്ഫാദറില്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്ത് വന്നത്. ചിത്രത്തിനായി വന്‍ തുക സിനിമയുടെ നിര്‍മ്മാതാക്കള്‍ ഓഫര്‍ ചെയ്തിരുന്നെങ്കിലും താരം ഫ്രതിഫലം വാങ്ങാതെ അഭിനയിക്കുന്നു എന്നത് വലിയ വാര്‍ത്തയായിരുന്നു. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ സല്‍മാന്‍ ഖാന്‍ എത്തുന്നത്.

മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം കൊണിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നയന്‍താരയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൂസിഫറില്‍ മഞ്ജുവാര്യരുടെ കഥാപാത്രത്തെയാണ് തെലുങ്കില്‍ നയന്‍താര അവതരിപ്പിക്കുക. സത്യദേവ് കാഞ്ചരണ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

Story Highlights; in Godfather movie Prabhu Deva to choreograph Chiranjeevi & Salman Khan's special song

Next Story