Top

'പുറത്താക്കിയത് ഞാന്‍ അറിഞ്ഞില്ല'; വിജയ് സേതുപതി ചിത്രത്തിനെതിരെ ഇളയരാജ

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നപ്പോഴാണ് ഇളയരാജ ഇക്കാര്യം അറിയുന്നത്

2 Dec 2021 10:52 AM GMT
ഫിൽമി റിപ്പോർട്ടർ

പുറത്താക്കിയത് ഞാന്‍ അറിഞ്ഞില്ല; വിജയ് സേതുപതി ചിത്രത്തിനെതിരെ ഇളയരാജ
X

വിജയ് സേതുപതി കേന്ദ്രകഥാപാത്രമായെത്തുന്ന 'കടൈസി വിവസായി' എന്ന ചിത്രത്തിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തമിഴ്‌നാട് മ്യൂസിക് യൂണിയനില്‍ പരാതി നല്‍കിയത്.

നേരത്തെ ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ഇളയരാജയെയാണ് ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ വരികള്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് ചിത്രത്തിന്റെ സംവിധായകന്‍ എം മണികണ്ഠന്‍ ഇളയരാജയെ മാറ്റുകയായിരുന്നു. പകരം സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെ ഏല്‍പ്പിച്ചു. മാത്രമല്ല ഇളയരാജയെ മാറ്റിയ വിവരം അണിയറ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അറിയച്ചതുമില്ലെന്ന് ഇളയരാജ പറഞ്ഞു.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നപ്പോഴാണ് ഇളയരാജ ഇക്കാര്യം അറിയുന്നത്. ക്രെഡിറ്റില്‍ സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. തന്റെ അറിവോ അനുവാദമോ കൂടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ നീക്കം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരാതി നല്‍കിയത്.


Next Story