Top

'നിങ്ങൾ എനിക്ക് ആരാണെന്ന് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയില്ല'; ജൂനിയർ എൻടിആറിന് പിറന്നാൾ ആശംസകളുമായി രാം ചരൺ

ചിത്രത്തിൽ രാം ചാരാനുമായുള്ള താരത്തിന്റെ കോമ്പിനേഷൻ സീനുകൾക്ക് തിയേറ്ററിൽ കയ്യടി നേടിയിരുന്നു

20 May 2022 5:44 AM GMT
ഫിൽമി റിപ്പോർട്ടർ

നിങ്ങൾ എനിക്ക് ആരാണെന്ന് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയില്ല; ജൂനിയർ എൻടിആറിന് പിറന്നാൾ ആശംസകളുമായി രാം ചരൺ
X

ഇന്ത്യൻ ബോക്സോഫീസിൽ വൻ വിജയം നേടിക്കൊണ്ടാണ് എസ് എസ് രാജമൗലി ചിത്രം 'ആർആർആർ' മിന്നും പ്രകടനം കാഴ്ചവച്ചത്. ചിത്രത്തിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിപ്പിച്ചത് നായകന്മാരായ രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും കോംബോ തന്നെയായായിരുന്നു. ഇരുവർക്കുമിടയിലെ സൗഹൃദവും അതിന്റെ ആഴവും ചിത്രത്തിലും പ്രതിഫലിച്ചിരുന്നു. ഇപ്പോഴിതാ ജൂനിയർ എൻടിആറിന് പിറന്നാൾ ആശംസകൾ നൽകിക്കൊണ്ടുള്ള രാം ചരണിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

നിങ്ങൾ ആരാണെന്ന് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയുന്നതല്ല എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ''സഹോദരൻ, സഹനടൻ, സുഹൃത്ത്.... നിങ്ങൾ എനിക്കാരാണ് എന്നും വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയുമെന്നു എനിക്ക് തോന്നുന്നില്ല. നമുക്കിടയിലുള്ള സൗഹൃദം ഇപ്പോഴും എനിക്ക് അമൂല്യമായിരിക്കും. പിറന്നാൾ ആശംസകൾ.'' രാം ചരൺ കുറിച്ചു. ജൂനിയർ എൻടിആറിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് നിരവധിയാരാധകരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. ഒപ്പം താരവും രാം ചരണും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നുണ്ട്.

കൊമരം ഭീം എന്ന കഥാപാത്രമായാണ് ജൂനിയർ എൻടിആർ 'ആർആർആറി'ൽ എത്തിയത്. ചിത്രത്തിൽ രാം ചാരാനുമായുള്ള താരത്തിന്റെ കോമ്പിനേഷൻ സീനുകൾക്ക് തിയേറ്ററിൽ കയ്യടി നേടിയിരുന്നു. ചിത്രം ഇതുവരെ ആയിരം കോടി കളക്ട് ചെയ്തു കഴിഞ്ഞിരിക്കുകയാണ്. 1133 കോടിയാണ് 'ആര്‍ആര്‍ആര്‍' പിന്നിട്ടിരിക്കുന്നത്. ചിത്രം ഇന്നാണ് ഒടിടി റിലീസായി സീ5ല്‍ എത്തുന്നത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ പതിപ്പുകളിലാണ് റിലീസ് ചെയ്യുക. എന്നാല്‍ ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ചെയ്യുക.

Story highlights:' I don't think words can define who you are to me'; Ram Charan's birthday wish to Junior NTR

Next Story